പെരുമ്പാവൂരുവിലെ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലെ പള്ളിത്തര്‍ക്കം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ. ഓര്‍ത്തഡോക്സ് സഭക്ക് അനുകൂലമായ വിധി ഉണ്ടായിട്ടും അത് നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയാത്തതില്‍ പ്രതിഷേധമുണ്ടെന്നും ഓർത്തഡോക്സ് സഭ സുന്നഹദോസ് അറിയിച്ചു. പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിലെ തര്‍ക്കം പരിഹരിക്കാന്‍ എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുല്ലയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നെങ്കിലും സമവായമാവാതെ പിരിഞ്ഞു. തര്‍ക്കം നീണ്ടുപോയാല്‍ ആലുവ തൃക്കുന്നത് സെമിനാരിയില്‍ റിലേ നിരാഹാര സമരം നടത്തുമെന്ന് ഓര്‍ത്തഡോക്ല് വിഭാഗംഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ വിട്ടുവീഴ്ചകള്‍ക്ക് ഓര്‍ത്തഡോക്സ് വിഭാഗം തയ്യാറാകുന്നില്ലെന്ന് യാക്കോബായ സഭാ സെക്രട്ടറി പീറ്റർ കെ ഏലിയാസ് പ്രതികരിച്ചു.
പള്ളിത്തർക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഓർത്തഡോക്സ് സഭ - പള്ളിത്തർക്കം
കോടതി വിധി നടപ്പാക്കാത്തതിൽ പ്രതിഷേധം അറിയിച്ച് ഓർത്തഡോക്സ് സഭ സുന്നഹദോസ്. ചര്‍ച്ച സമവായമാവാതെ പിരിഞ്ഞു
പെരുമ്പാവൂരുവിലെ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലെ പള്ളിത്തര്‍ക്കം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ. ഓര്‍ത്തഡോക്സ് സഭക്ക് അനുകൂലമായ വിധി ഉണ്ടായിട്ടും അത് നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയാത്തതില്‍ പ്രതിഷേധമുണ്ടെന്നും ഓർത്തഡോക്സ് സഭ സുന്നഹദോസ് അറിയിച്ചു. പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിലെ തര്‍ക്കം പരിഹരിക്കാന്‍ എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുല്ലയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നെങ്കിലും സമവായമാവാതെ പിരിഞ്ഞു. തര്‍ക്കം നീണ്ടുപോയാല്‍ ആലുവ തൃക്കുന്നത് സെമിനാരിയില്‍ റിലേ നിരാഹാര സമരം നടത്തുമെന്ന് ഓര്‍ത്തഡോക്ല് വിഭാഗംഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ വിട്ടുവീഴ്ചകള്‍ക്ക് ഓര്‍ത്തഡോക്സ് വിഭാഗം തയ്യാറാകുന്നില്ലെന്ന് യാക്കോബായ സഭാ സെക്രട്ടറി പീറ്റർ കെ ഏലിയാസ് പ്രതികരിച്ചു.
Body:യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള പള്ളിത്തർക്കം ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഓർത്തഡോക്സ് സഭ. അനുകൂലമായ സുപ്രീംകോടതിവിധി ഉണ്ടായിട്ടും വിധി നടപ്പാക്കാൻ സർക്കാരിന് കഴിയാത്തതിൽ പ്രതിഷേധം ഉണ്ടെന്നും, മുന്നോട്ടുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ സമരം സഭ ഏറ്റെടുക്കുമെന്നും റിലേ നിരാഹാരം നടത്തുമെന്നും ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ ചേർന്ന് ഓർത്തഡോക്സ് സഭ സുന്നഹദോസ് അറിയിച്ചു.
Hold visuals
അതേസമയം പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിലെ തർക്കം പരിഹരിക്കുന്നതിനായി എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഭയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
Hold visuals
5000 അംഗങ്ങളുള്ള യാക്കോബായ വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം മാനിച്ചുകൊണ്ട് 1974 മുതൽ നിലനിന്നിരുന്ന ആരാധനയുമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചപ്പോൾ പള്ളി പൂട്ടുവാനുളള നിലപാടാണ് ഓർത്തഡോക്സ് വിഭാഗം കൈക്കൊണ്ടതെന്ന് യാക്കോബായ സഭാ സെക്രട്ടറി പീറ്റർ കെ ഏലിയാസ് പറഞ്ഞു.
Byte
ചർച്ച ചെയ്യുന്നതിന് മുൻപ് തന്നെ സമവായത്തിന് ഞങ്ങളില്ല എന്ന നിലപാടാണ് ഓർത്തഡോക്സ് വിഭാഗം ഉന്നയിച്ചതെന്നും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശമനുസരിച്ച് സമാധാനാന്തരീക്ഷം നിലനിർത്തുവാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചതായും പീറ്റർ കെ ഏലിയാസ് പറഞ്ഞു.
എന്നാൽ പള്ളി പൂട്ടി എന്നതിനോട് യോജിപ്പില്ല എന്നും, മറിച്ച് കോടതിവിധി നടപ്പാക്കണം അതിനുവേണ്ടി വരുന്ന ക്രമീകരണങ്ങൾ ജില്ലാഭരണകൂടം ചെയ്തുതരണമെന്നും ഓർത്തഡോക്സ് വിഭാഗം പറഞ്ഞു.
Byte
മുൻപോട്ടുള്ള ചർച്ചയിൽ തീരുമാനമുണ്ടായില്ലെങ്കിൽ സഭയിലെ മെത്രാപ്പോലീത്തമാരും ഭാരവാഹികളും സമരത്തിൽ പങ്കു ചേരുമെന്നും, തീരുമാനമാകുന്നതുവരെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് ഓർത്തഡോക്സ് വിഭാഗം അറിയിച്ചു.
Adarsh Jacob
ETV Bharat
Kochi
Conclusion: