ETV Bharat / state

'പോക്സോ കേസിൽ മുസ്‌ലിം വ്യക്തിനിയമം ബാധകമല്ല'; ബംഗാള്‍ സ്വദേശിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി - Muslim Marriage Not Excluded From POCSO high court

മുസ്‌ലിം വ്യക്തിനിയമ പ്രകാരം വിവാഹം കഴിച്ചാലും വധുവിനോ വരനോ പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പോക്സോ കേസ് നിലനില്‍ക്കുമെന്ന് ബംഗാള്‍ സ്വദേശിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി പരാമര്‍ശിച്ചു

Kerala high court  muslim personal law not applicable for pocso  പോക്സോയില്‍ മുസ്‌ലിം വ്യക്തിനിയമം ബാധകമല്ല  എറണാകുളം  എറണാകുളം ഇന്നത്തെ വാര്‍ത്ത  Ernakulam todays news  പോക്‌സോ കേസില്‍ ബംഗാള്‍ സ്വദേശിയുടെ ജാമ്യം തള്ളി  മുസ്‌ലിം വ്യക്തിനിയമ പ്രകാരം  മുസ്‌ലിം വ്യക്തിനിയമം
'പോക്സോ കേസിൽ മുസ്‌ലിം വ്യക്തിനിയമം ബാധകമല്ല'; ബംഗാള്‍ സ്വദേശിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി
author img

By

Published : Nov 20, 2022, 2:58 PM IST

എറണാകുളം: മുസ്‌ലിം വ്യക്തിനിയമ പ്രകാരമുള്ള വിവാഹം പോക്സോ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ഹൈക്കോടതി. വധുവിനോ വരനോ പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പോക്സോ കേസ് നിലനില്‍ക്കും. പശ്ചിമ ബംഗാള്‍ സ്വദേശിയായ 31കാരന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ മുസ്‌ലിം വ്യക്തിനിയമ പ്രകാരം വിവാഹം കഴിച്ചതിനാല്‍ ജാമ്യത്തിന് അര്‍ഹനാണെന്നായിരുന്നു പ്രതിയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്. മുസ്‌ലിം വ്യക്തിനിയമ പ്രകാരം വിവാഹം കഴിച്ചാലും വധുവിനോ വരനോ പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പോക്സോ കേസ് നിലനില്‍ക്കും. വിവാഹത്തിന്‍റെ പേരില്‍ പോലും കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ പാടില്ലെന്ന ലക്ഷ്യമാണ് നിയമം വിഭാവനം ചെയ്യുന്നതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ നിലവിൽ അന്വേഷണം തുടരുകയാണ്. പശ്ചിമ ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമാണ് പ്രായമുള്ളതെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു, തടങ്കലിൽ പാർപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.