എറണാകുളം: ഇടുക്കി കെയർ ഫൗണ്ടേഷന്‍റെ എംപീസ് യൂത്ത് അഗ്രോ മിഷൻ പദ്ധതിക്ക് തുടക്കം. കാര്‍ഷിക മേഖലയിലൂടെ നാടിന്‍റെ സ്വയം പര്യാപ്‌തത ലക്ഷ്യം വച്ചും ഉത്പാദന മേഖലയിലേക്ക് യുവാക്കളെ കര്‍മനിരതരാക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് എംപീസ് യൂത്ത് അഗ്രോ മിഷന്‍. 20 അംഗങ്ങളെ ചേര്‍ത്ത് പഞ്ചായത്ത് തലത്തില്‍ രൂപീകരിക്കുന്ന യൂണിറ്റുകളാണ് അതാത് പ്രദേശത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങളേറ്റെടുത്ത് നടത്തുന്നത്. തരിശുഭൂമികൾ കണ്ടെത്തിയും ലാഭകരമല്ലാത്തതിനാല്‍ കൃഷി ചെയ്യാതെ കര്‍ഷകരുടെ കൈവശമുള്ളതുമായ കൃഷിയിടങ്ങളില്‍ യുവാക്കളുടെ സഹായത്തോടെ പുതുതായി കൃഷിയിറക്കുകയുമാണ് ലക്ഷ്യം.
കൃഷിക്കാവശ്യമായ വിത്തുകളും മറ്റ് സാങ്കേതിക സഹായങ്ങളും യൂത്ത് അഗ്രോ മിഷന്‍ നല്‍കും. നെല്ല് വാഴ, മരച്ചീനി, പച്ചക്കറിയിനങ്ങൾ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ടുക്കി കെയർ ഫൗണ്ടേഷന്‍റെ എംപീസ് യൂത്ത് അഗ്രോ മിഷൻ പദ്ധതിയുടെ മൂവാറ്റുപുഴ നിയോജകമണ്ഡലതല ഉദ്ഘാടനം ആയവനയിൽ നടന്നു. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.