ETV Bharat / state

'മോന്‍സണ്‍ ഒളിക്യാമറ വച്ചു, തന്‍റെ ദൃശ്യങ്ങളും പകര്‍ത്തി'; പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി - rape case petitioner

ഒളിക്യാമറയിലൂടെ മോൻസണ്‍ പല ഉന്നതരുടെയും ദൃശ്യങ്ങൾ പകർത്തിയെന്ന് പീഡനത്തിരയായ പെണ്‍കുട്ടി

ഒളിക്യാമറ കേസ്  മോൻസണ്‍  പീഡനക്കേസിലെ പരാതിക്കാരി  Monson mavunkal  rape case petitioner  rape case
'മോന്‍സണ്‍ ഒളിക്യാമറ വച്ചു, തന്‍റെ ദൃശ്യങ്ങളും പകര്‍ത്തി'; പീഡനക്കേസിലെ പരാതിക്കാരി രംഗത്ത്
author img

By

Published : Oct 22, 2021, 10:31 AM IST

എറണാകുളം : പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസണെതിരെ ഗുരുതര ആരോപണവുമായി പീഡനത്തിനിരയായ പെണ്‍കുട്ടി. ഒളിക്യാമറ വച്ച് മോൻസണ്‍ പല ഉന്നതരുടെയും ദൃശ്യങ്ങൾ പകർത്തിയെന്ന് പെണ്‍കുട്ടി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് പകർത്തിയത്. ഇവിടെ ഏട്ട് രഹസ്യ ക്യാമറകൾ സ്ഥാപിച്ചിരുന്നു. തന്‍റെ ദൃശ്യങ്ങളും പകർത്തി. പലരും പരാതി നൽകാത്തത് ബ്ലാക്ക് മെയിലിങ് ഭയന്നിട്ടാണെന്നും പെണ്‍കുട്ടി പറഞ്ഞു. പോക്സോ കേസിലെ പരാതിക്കാരിയെ മോൻസണിന്‍റെ വീട്ടിലെത്തിച്ച് ക്രൈം ബ്രാഞ്ച് വ്യാഴാഴ്ച വിവരശേഖരണം നടത്തിയിരുന്നു.

ALSO READ: '95 ശതമാനം ഇന്ത്യക്കാരും പെട്രോൾ ഉപയോഗിക്കുന്നില്ല'; വിലവർധനവില്‍ വിചിത്ര ന്യായീകരണവുമായി ബിജെപി മന്ത്രി

പഠന സഹായം വാഗ്‌ദാനം ചെയ്‌ത്, മോൻസണ്‍ വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ചെന്നാണ് കേസ്. ഭയമുള്ളതുകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. ജോലിക്കാരിയുടെ മകൾക്ക് തുടർവിദ്യാഭ്യാസം വാഗ്‌ദാനം ചെയ്‌ത് 2019 ല്‍ മോൻസണ്‍ പലപ്പോഴായി പെൺകുട്ടിയെ കലൂരിലെ വീട്ടിൽവച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.