ETV Bharat / state

മോൺസണിന്‍റെ കാറുകളുടെ രജിസട്രേഷൻ നമ്പർ വ്യാജമെന്ന് മോട്ടോർ വാഹന വകുപ്പ് - മോൺസണ്‍ മാവുങ്കൽ

മോൺസണിന്‍റെ ആഡംബര കാറുകളുടെ രജിസട്രേഷൻ നമ്പർ ഗതാഗത വകുപ്പിന്‍റെ വെബ്സൈറ്റിലില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

MONSON MAVUNKAL  MONSON MAVUNKAL CAR REGISTRATION  മോൺസണ്‍ മാവുങ്കൽ  മോൺസണ്‍ മാവുങ്കൽ കാർ രജിസ്ട്രേ‌ഷൻ
മോൺസണ്‍ മാവുങ്കൽ
author img

By

Published : Oct 1, 2021, 11:07 AM IST

എറണാകുളം: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൺസണ്‍ മാവുങ്കലിന്‍റെ കൈവശമുള്ള കാറുകളുടെ രജിസ്ട്രേ‌ഷൻ നമ്പർ വ്യാജമെന്ന് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം കൊച്ചിയിലെ മോൺസണിന്‍റെ വീട്ടിലെത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. മോൻസന്‍റെ ആഡംബര കാറുകളുടെ രജിസട്രേഷൻ നമ്പർ ഗതാഗത വകുപ്പിന്‍റെ വെബ്സൈറ്റിലില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

ഒരു വാഹനത്തിന്‍റെ വിവരം മാത്രമാണ് സൈറ്റിൽ ഉള്ളത്. മറ്റ് കാറുകൾ രൂപം മാറ്റി എടുത്തതാണെന്നാണ് സംശയിക്കുന്നത്. സാമ്പത്തിക തട്ടിപ്പിനായി സഹായികളുടെ അക്കൗണ്ട് ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മോൺസണിന്‍റെ സഹായികളുടെ അക്കൗണ്ടിൽ കണ്ടെത്തിയ പണം പ്രതിയുടേതാണന്നാണ് അന്വേഷണം സംഘം സംശയിക്കുന്നത്.

ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മോൺസണെ വിശദമായി ഇന്നും ചോദ്യം ചെയ്യും. പുരാവസ്‌തു തട്ടിപ്പിനായി സ്വകാര്യ ബാങ്കിൽ കോടികളുടെ നിക്ഷേപമുണ്ടെന്ന് ഇടപാടുകാരെ മോൺസൻ കമ്പളിപ്പിച്ചിരുന്നു. ഇതിനു വേണ്ടി എച്ച്എസ്ബിസി ബാങ്കിന്‍റെ വ്യാജ രേഖകൾ നിർമ്മിച്ചിരുന്നു. എന്നാൽ വ്യാജ രേഖ നിർമ്മിച്ചതിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.

ALSO READ കുട്ടികൾക്കുള്ള പുതിയ ന്യുമോണിയ വാക്‌സിൻ; വിതരണോദ്ഘാടനം ആരോഗ്യ മന്ത്രി നിർവഹിച്ചു

വ്യാജരേഖ നിർമ്മിക്കാൻ ഉപയോഗിച്ച കംപ്യൂട്ടർ ഉൾപ്പടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അതേസമയം മോൺസണ്‍ മാവുങ്കലിന്‍റെ ഉന്നത പൊലീസ് ബന്ധത്തിന് പാലമായി പ്രവർത്തിച്ചത്, ഇറ്റാലിയൻ പൗരത്വമുള്ള മലയാളി അനിത പുല്ലയിൽ എന്ന യുവതിയാണന്നാണ് സൂചന. മുൻ ഡിജിപി ലോക്‌നാഥ് ബെഹറയെ മോൺസണ്‍ന്‍റെ വീട്ടിലെത്തിച്ചതും ഇവരാണ്.

ലോക്‌നാഥ് ബെഹ്‌റയും, എഡിജിപി മനോജ് എബ്രഹാമും വീട്ടിലെത്തി പകർത്തിയ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിട്ടില്ലന്നാണ് മോൺസണ്‍ മൊഴി നൽകിയത്. മുൻ ഡ്രൈവർ അജിത്താണ് ഫോട്ടോ സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നും പ്രതി പറയുന്നു.

ALSO READ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പൊലീസ്

മോൺസണെ ആലപ്പുഴയിലെ വീട്ടിലടക്കം എത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തും. പുരാവസ്തുക്കൾ എന്ന് മോൺസണ്‍ അവകാശപ്പെട്ടിരുന്നവ പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചിരുന്നു. വകുപ്പ് നൽകുന്ന പരിശോധന റിപ്പോർട്ടും മോൺസണ്‍ കേസിൽ നിർണ്ണായകമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.