ETV Bharat / state

എൻഐഎയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; കെടി ജലീൽ തിരുവനന്തപുരത്തേക്ക് മടങ്ങി - Minister KT Jaleel released After questioning

എൻഐഎ ഓഫീസിൽ നിന്നും പുഞ്ചിരിയോടെ പുറത്തിറങ്ങിയ മന്ത്രി മാധ്യമങ്ങൾക്ക് നേരെ കൈവീശി കാണിച്ചാണ് വാഹനത്തിൽ കയറിയത്.

സ്വർണ്ണക്കടത്ത് കേസിൽ മൊഴിയെടുത്തു  രണ്ടാമതും കെ.ടി ജലീലിന്‍റെ മൊഴിയെടുത്തു  എൻഐഎ ജലീലിന്‍റെ മൊഴി രേഖപ്പെടുത്തി  കെ.ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്‌തു  KT Jaleel released After questioning  NIA again questions NIA  Gold smuggling case updates  Minister KT Jaleel released After questioning  NIA questions Minister
ചോദ്യം ചെയ്‌ത ശേഷം മന്ത്രി കെ.ടി ജലീലിനെ എൻഐഎ വിട്ടയച്ചു
author img

By

Published : Sep 17, 2020, 6:20 PM IST

Updated : Sep 17, 2020, 7:25 PM IST

എറണാകുളം: മന്ത്രി കെ.ടി.ജലീലിനെ എൻഐഎ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. കൊച്ചിയിലെ എൻ.ഐ.എ ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് മന്ത്രിയുടെ മൊഴിയെടുത്തത്. രാവിലെ ആറുമണിയോടെ എൻ.ഐ.എ ഓഫീസിലെത്തിയ മന്ത്രി വൈകുന്നേരം അഞ്ചുമണിയോടെയാണ് മടങ്ങിയത്.

എൻഐഎയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; കെടി ജലീൽ തിരുവനന്തപുരത്തേക്ക് മടങ്ങി

എൻഐഎ ഓഫീസിൽ നിന്നും പുഞ്ചിരിയോടെ പുറത്തിറങ്ങിയ മന്ത്രി മാധ്യമങ്ങൾക്ക് നേരെ കൈവീശി കാണിച്ചാണ് വാഹനത്തിൽ കയറിയത്. ആലുവ മുൻ എം.എൽ.എ യൂസഫ് എ.എം ന്‍റെ കാറിലാണ് എൻ.ഐ.എ ഓഫീസിൽ മന്ത്രിയെത്തിയത്. ഇതേ വാഹനത്തിൽ തന്നെയാണ് എൻഐഎ ഓഫീസിൽ നിന്നും മടങ്ങിയത്. നയതന്ത്ര ചാനലിലൂടെ എത്തിച്ച മതഗ്രന്ഥം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്മെന്‍റിന് പിന്നാലെ എൻഐഎയും മന്ത്രിയെ ചോദ്യം ചെയ്‌തത്. മതഗ്രന്ഥങ്ങൾ എത്തിച്ചതിന്‍റെ മറവിൽ സ്വർണം കടത്തിയെന്ന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം എൻഐഎ ഉദ്യോഗസ്ഥർ ഇഡി.ഓഫീസിൽ നേരിട്ടെത്തി മന്ത്രി എൻഫോഴ്സ്‌മെന്‍റിന് നൽകിയ മൊഴി വിവരങ്ങൾ ശേഖരിച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ് ഉൾപ്പടെയുള്ളവരുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതായി എൻഐഎ കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയെ വിളിപ്പിച്ചത്.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ മന്ത്രി കെ.ടി.ജലീൽ നിരവധി തവണ വിളിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇത് യു.എ.ഇ കോൺസുലേറ്റിന്‍റെ നിർദേശ പ്രകാരമാണന്നാണ് മന്ത്രി വിശദീകരിച്ചത്. ഈ കാര്യങ്ങളിലെല്ലാം മന്ത്രിയിൽ നിന്നും എൻ.ഐ.എ വിശദാംശങ്ങൾ തേടുകയായിരുന്നു. ആർക്കും ഒരു വേവലാതിയും വേണ്ട. കുപ്രചരണങ്ങളിൽ സത്യം തോൽപ്പിക്കപ്പെടില്ലന്ന് മന്ത്രി കെ.ടി. ജലീൽ മാധ്യമ പ്രവർത്തകർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി.

പ്രതിപക്ഷ ആരോപണങ്ങൾക്ക് അന്വേഷണം അവസാനിക്കുന്നത് വരെ മാത്രമേ ആയുസ്സുണ്ടാകൂ. കോൺഗ്രസ് - ബിജെപി - ലീഗ് നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് അവർ ധരിക്കരുത്. ലോകം മുഴുവൻ എതിർത്ത് നിന്നാലും സത്യം സത്യമല്ലാതാവില്ല. ഞാൻ സത്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിൽ തൊട്ട് സത്യം ചെയ്യാനുള്ള എന്‍റെ വെല്ലുവിളി ഏറ്റെടുക്കാൻ ലീഗ് തയ്യാറുണ്ടോയെന്നും മന്ത്രിയുടെ സന്ദേശത്തിലുണ്ട്. അതേസമയം മന്ത്രിയെ ചോദ്യം ചെയ്‌ത എൻഐഎ ഓഫീസ് പരിസരത്ത് പ്രതിപക്ഷ സംഘടനകളുടെ നിരവധി സമരങ്ങളാണ് അരങ്ങേറിയത്.

യൂത്ത് കോൺഗ്രസ്, കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കൊച്ചിയിലെ എൻഐഎ ഓഫീസിലേക്കുള്ള വഴികളെല്ലാം പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചിരുന്നു. രണ്ട് എസി.പിമാരുടെയും ആറ് സർക്കിൾ ഇൻസ്പെക്‌ടർമാരുടെയും നേതൃത്വത്തിൽ ശക്തമായ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.

Last Updated : Sep 17, 2020, 7:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.