ETV Bharat / state

Mimicry Artist Mahesh Kunjumon Returns : 'പല ശബ്ദങ്ങളും അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ട്, പക്ഷേ വേഗം തിരിച്ചെത്തും' ; മഹേഷ് കുഞ്ഞുമോൻ പറയുന്നു

Mahesh Kunjumon is Back : ജയിലർ സിനിമയിലെ വിനായകന്‍റെ ശബ്‌ദം അനുകരിച്ചുള്ള മഹേഷ് കുഞ്ഞുമോന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇടിവി ഭാരതിനോട് മനസ് തുറക്കുകയാണ് അദ്ദേഹം

Mahesh  മഹേഷ് കുഞ്ഞുമോൻ  തിരിച്ചുവരവിന് ഒരുങ്ങി മഹേഷ് കുഞ്ഞുമോൻ  Mahesh Kunjumon come back  Mahesh Kunjumon is back  Mahesh Kunjumon stunned fans  Mahesh Kunjumon mimicking Vinayakan  Mahesh Kunjumon is Back  വിനായകന്‍റെ ശബ്‌ദം അനുകരിച്ച് മഹേഷ് കുഞ്ഞുമോൻ  മഹേഷ് കുഞ്ഞുമോൻ  മഹേഷ് കുഞ്ഞുമോന്‍റെ വീഡിയോ  ഇടിവി ഭാരതിനോട് മനസ് തുറന്ന് മഹേഷ് കുഞ്ഞുമോൻ  Mahesh Kunjumon with etv bharat  Mahesh Kunjumon etv bharat interview  Mahesh Kunjumon interview
Mahesh Kunjumon comeback
author img

By ETV Bharat Kerala Team

Published : Sep 5, 2023, 4:43 PM IST

ഇടിവി ഭാരതിനോട് മനസ് തുറന്ന് മഹേഷ് കുഞ്ഞുമോൻ

എറണാകുളം : മലയാളികൾക്ക് മഹേഷ് കുഞ്ഞുമോൻ ഏറെ സുപരിചിതനാണ്. എണ്ണിയാലൊടുങ്ങാത്ത സിനിമാതാരങ്ങളുടെയും രാഷ്‌ട്രീയ നേതാക്കളുടെയും ശബ്‌ദം തന്‍റെ തൊണ്ടയില്‍ ഒളിപ്പിച്ച മഹേഷ് കുഞ്ഞുമോൻ അനുകരണ കലയിലെ അത്ഭുതം തന്നെയാണ്. എന്നാൽ പ്രശസ്‌തിയുടെ കൊടുമുടിയിൽ നിൽക്കവെയാണ് ഒരു കാറപകടം മഹേഷിന്‍റെ സ്വപ്‌നങ്ങൾക്കാകെ കരിനിഴൽ വീഴ്‌ത്തിയത് (Mahesh Kunjumon car accident).

മിമിക്രി കലാകാരന്മാരായ സുധി കൊല്ലം, ബിനു അടിമാലി എന്നിവർക്കൊപ്പം മഹേഷും യാത്ര ചെയ്‌ത കാറാണ് ഇക്കഴിഞ്ഞയിടെ അപകടത്തിൽപ്പെട്ടത്. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ ഈ അപകടത്തിൽ ബിനു അടിമാലിക്കും മഹേഷിനും ഗുരുതരമായി പരിക്കേറ്റു (Mimicry Artist Mahesh Kunjumon Returns).

അപകടത്തിനുശേഷം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ കുഞ്ഞുമോന്‍റെ രൂപം തെല്ലൊന്നുമല്ല മലയാളികളെ സങ്കടത്തിലാഴ്‌ത്തിയത്. പല്ലുകൾ നഷ്‌ടപ്പെട്ട, പരിക്കുകൾ പ്രകടമായ മുഖം ഏവരെയും ആശങ്കയിലാക്കി. എന്നാൽ ഇന്നിതാ തന്‍റെ സ്വപ്‌നങ്ങൾ തേടിയുള്ള ശക്തമായ തിരിച്ചുവരവിന്‍റെ പാതയിലാണ് മഹേഷ്. പഴയ ഭാവങ്ങളും ശബ്‌ദങ്ങളും മഹേഷിന് ഇനി സാധ്യമാകുമോ എന്ന് കരുതിയവർക്ക് മറുപടി നൽകുകയാണ് ഈ കലാകാരൻ.

ലോക്ക്‌ഡൗൺ കാലയളവിലാണ് താരങ്ങളുടെ ശബ്‌ദം അനുകരിച്ച് മഹേഷ് കുഞ്ഞുമോൻ സോഷ്യൽ മീഡിയയുടെ കണ്ണിലുടക്കുന്നത്. കണ്ടുപരിചയിച്ച പരമ്പരാഗത മിമിക്രി അവതരണത്തിൽ നിന്നും മാറി താരങ്ങളുടെ ശബ്‌ദം കൃത്യതയോടെ അവതരിപ്പിക്കാൻ മഹേഷ് കുഞ്ഞുമോനായി. പിന്നാലെ നിരവധി സ്റ്റേജ് പരിപാടികളും സിനിമയിലെ അവസരങ്ങളും കുഞ്ഞുമോനെ തേടിയെത്തി. ഇതിനിടെ ആയിരുന്നു അപകടം.

സാമൂഹ്യ- രാഷ്ട്രീയ കലാ രംഗങ്ങളിലെ നിരവധി പ്രമുഖർ അപകടത്തിന് ശേഷം മഹേഷ് കുഞ്ഞുമോനെ കാണാൻ വീട്ടിൽ എത്തിയിരുന്നു. എംഎൽഎ ഗണേഷ് കുമാറും ഗോകുലം ഗോപാലനും വാഗ്‌ദാനം ചെയ്‌ത സഹായങ്ങളെല്ലാം തനിക്ക് ലഭിച്ചിരുന്നുവെന്നും മഹേഷ് കുഞ്ഞുമോൻ പറഞ്ഞു.

ഇതിനിടെയാണ് മഹേഷിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന പ്രേക്ഷകരെ ആവേശത്തിലാക്കിയ ഒരു വീഡിയോ പുറത്തുവന്നത് (Mahesh Kunjumon comeback). ജയിലറിലെ വിനായകന്‍റെ ശബ്‌ദം അനുകരിച്ച് സോഷ്യൽ മീഡിയയിൽ മഹേഷ് പോസ്റ്റ് ചെയ്‌ത വീഡിയോ ആയിരുന്നു ഇത് ( Mahesh Kunjumon mimicking Vinayakan video). പിന്നാലെയാണ് മഹേഷിനെ തേടി എറണാകുളം പുത്തൻകുരിശ്ശിലെ വീട്ടിലേക്ക് ഇ ടിവി ഭാരത് സംഘം എത്തിയത്.

നിലവിൽ സംസാരിക്കാനും നടക്കാനും വലിയ ബുദ്ധിമുട്ടുകൾ ഇല്ലെങ്കിലും താടിയെല്ലിനേറ്റ പരിക്കുകൾ പൂർണമായും ഭേദമായിട്ടില്ല. മുൻപ് ചെയ്‌ത പല ശബ്‌ദങ്ങളും അനുകരിക്കുന്നതിന് ഇപ്പോൾ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. എങ്കിലും വിനായകൻ അടക്കമുള്ളവരുടെ ശബ്‌ദം പ്രേക്ഷകർക്കായി അനുകരിക്കാൻ മഹേഷ് മറന്നില്ല.

ചേട്ടനാണ് തന്‍റെ യഥാർഥ ഗുരു എന്നും മഹേഷ് പറയുന്നു. ആറാം ക്ലാസ് മുതൽ തന്നെ മിമിക്രി എന്ന കലയോട് വാസന തോന്നിയിരുന്നു. ചേട്ടന്‍റെ സഹായത്തോടെയാണ് വളർന്നതെന്നും മഹേഷ് പറഞ്ഞു.

READ ALSO: Mahesh Kunjumon| നിറചിരി വീണ്ടും; മലയാളികളുടെ മനസ് നിറച്ച് മഹേഷ് കുഞ്ഞുമോൻ

അതേസമയം 'വിക്രം' എന്ന സിനിമയിൽ ഏഴ് കഥാപാത്രങ്ങൾക്ക് ശബ്‌ദം നൽകിയതിനെ കുറിച്ചും അദ്ദേഹം ഓർത്തെടുത്തു. താൻ ഡബ്ബ് ചെയ്‌ത പല ചിത്രങ്ങളും റിലീസാവാനുണ്ടെന്നും മഹേഷ് പറഞ്ഞു. സ്വപ്‌നങ്ങൾ ഓരോന്നായി സാക്ഷാത്‌കരിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് മഹേഷ് കുഞ്ഞുമോൻ. അസാമാന്യ കലാകാരന്‍റെ കൂടുതൽ പ്രകടനങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.