എറണാകുളം: അതിഥി തൊഴിലാളിയെ മർദിച്ച സംഭവത്തിൽ തൊഴിൽ ഉടമയും സൂപ്പർവൈസറും അറസ്റ്റിൽ . എറണാകുളം ബ്രൈറ്റ് ഏജൻസി ഉടമയാണ് അറസ്റ്റിലായത്. ഭക്ഷണവും കൂലിയും കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട അതിഥി തൊഴിലാളിയെ മർദിച്ചെന്ന പരാതിയിലാണ് സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് സ്വദേശി കൗശലേന്ദ്ര പാണ്ഡെക്കാണ് മർദ്ദനമേറ്റത്. ബ്രൈറ്റ് ഏജൻസിയുടെ കീഴിൽ സെക്യൂരിറ്റി ജോലി ചെയ്‌തു വരികയായിരുന്നു കൗശലേന്ദ്ര പാണ്ഡെ. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ശമ്പളവും ലഭിക്കാത്തതിനെ തുടർന്ന് ലേബർ ഓഫീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് എറണാകുളം രണ്ടാം സർക്കിൾ അസിസ്റ്റന്‍റ് ലേബർ ഓഫീസർ അഭി സെബാസ്റ്റ്യൻ ഇടപെടുകയും ഭക്ഷണവും ശമ്പളവും നൽകുവാൻ ഉടമക്ക് നിർദേശം നല്‍കുകയും ചെയ്തു. തൊഴിൽ വകുപ്പിൽ പരാതി പറഞ്ഞു എന്ന കാരണത്താലാണ് ഉടമ തൊഴിലാളിയെ മർദ്ദിച്ചത്. അസിസ്റ്റന്‍റ് ലേബർ ഓഫീസറുടെ പരാതിയിൽ എളമക്കര പൊലീസ് സെക്യൂരിറ്റി ഏജൻസി ഉടമക്കും സൂപ്പര്‍വൈസര്‍ക്കും എതിരെ ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തു.
അതിഥി തൊഴിലാളിയെ മർദിച്ച രണ്ട് പേര്‍ അറസ്റ്റില്‍ - latest covid 19
എറണാകുളം ബ്രൈറ്റ് ഏജൻസി ഉടമയും സൂപ്പര്‍വൈസറുമാണ് അറസ്റ്റിലായത്