ETV Bharat / state

Meghana Raj New Movie Promotion: മേഘനരാജ് വീണ്ടുമെത്തുന്നു, 'തത്സമ തദ്ഭവ' മലയാളത്തിലേക്ക്

author img

By ETV Bharat Kerala Team

Published : Oct 24, 2023, 2:53 PM IST

Tatsama Tadbhava Releasing In Malayalam: മേഘന രാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കന്നഡ ചിത്രം 'തത്സമ തദ്ഭവ' മൊഴിമാറ്റം ചെയ്‌ത് മലയാളത്തില്‍ റിലീസ് ചെയ്യുന്നു.

Meghana Raj  Meghana Raj New Movie Promotion  Tatsama Tadbhava  Meghana Raj Latest Movie Updation  Meghana Raj Prajwal Devaraj Movie  മേഘന രാജ്  മേഘന രാജ് പുതിയ ചിത്രം  തത്സമ തദ്ഭവ  പ്രജ്വല്‍ ദേവരാജ്  തത്സമ തദ്ഭവ മലയാളം സിനിമ
Meghana Raj New Movie Promotion
തത്സമ തദ്ഭവ സിനിമയുടെ പ്രൊമോഷന്‍

എറണാകുളം: മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്താന്‍ മേഘന രാജ്. ഇക്കഴിഞ്ഞ സെപ്‌റ്റംബറില്‍ കന്നഡയില്‍ റിലീസ് ചെയ്‌ത സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം 'തത്സമ തദ്ഭവ' (Tatsama Tadbhava) മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്‌തുകൊണ്ടാണ് പ്രേക്ഷകഹൃദയം കീഴടക്കാന്‍ മേഘന വീണ്ടുമെത്തുന്നത്. വിശാല്‍ ആത്രേയ സംവിധാനം ചെയ്‌ത കന്നഡ ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മലയാളത്തിലും സിനിമ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. 'ഇന്‍സ്പെക്ടര്‍ വിക്രം' എന്ന ചിത്രത്തിലൂടെ പ്രമുഖനായ പ്രജ്വല്‍ ദേവരാജാണ് (Prajwal Devaraj) നായകൻ.

ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണത്തിന് ശേഷം താന്‍ വലിയ ട്രോമയിലൂടെയാണ് കടന്നുപോയതെന്ന് മേഘന പറഞ്ഞു. 2020ലാണ് മേഘനയുടെ ഭര്‍ത്താവും ചലച്ചിത്ര താരവുമായിരുന്ന ചിരഞ്ജീവി സര്‍ജ ഹൃദയാഘാതം മൂലം മരിക്കുന്നത്. 'ജീവിതത്തിൽ ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് യാതൊരു നിശ്ചയവും ഇല്ലായിരുന്നു. ചിത്രത്തിന്‍റെ നിർമ്മാതാവായ പന്നഗ ഭരണയും നായകൻ പ്രജ്വലും വളരെ അടുത്ത കുടുംബ സുഹൃത്തുക്കൾ ആണ്. ബാല്യകാല സുഹൃത്ത് കൂടിയാണ് നായകൻ പ്രജ്വൽ.

ചിരഞ്ജീവി സർജ മരിക്കും മുമ്പ് മൂവരും ചേർന്ന് ഒരു സിനിമ പ്ലാൻ ചെയ്‌തിരുന്നു. നിർഭാഗ്യവശാൽ ആ സിനിമ നടക്കാതെ പോയി. തത്സമ തദ്ഭവയുടെ നിർമ്മാതാവ് പന്നഗയാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യാൻ ആവശ്യപ്പെടുന്നത്. മേഘനരാജ് എന്ന പേര് ഫിലിം ഇൻഡസ്ട്രിയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം മലയാള സിനിമയാണ്. കേരളത്തിലെ ജനങ്ങൾ ഇപ്പോഴും ഞാൻ ഒരു മലയാളിയാണെന്ന് വിശ്വസിക്കുന്നു. ഞാൻ മലയാള സിനിമയിൽ കൈകാര്യം ചെയ്‌ത കഥാപാത്രങ്ങളുടെ ഗുണനിലവാരമാണ് അതിനു കാരണം.

തത്സമ തദ്ഭവയുടെ കഥ കേട്ടപ്പോൾ മുതൽ ഈ ചിത്രം മലയാളത്തിൽ ഒരുക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. സസ്പെൻസ് ത്രില്ലർ ജോണറിൽ ആണ് ചിത്രം നിങ്ങൾക്ക് മുന്നിൽ എത്തുകയെന്നും കൊച്ചിയിൽ നടന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ പരിപാടികൾക്കിടയിൽ മേഘന പറഞ്ഞു.

ഇൻസ്പെക്ടർ വിക്രത്തിന്‍റെ വലിയ വിജയത്തിന് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും കടന്ന് വരുന്നതിന്‍റെ ത്രില്ലിലാണ് താനെന്ന് നടൻ പ്രജ്വൽ ദേവരാജ് അഭിപ്രായപ്പെട്ടു. മേഘന രാജിന്‍റെ ഭർത്താവും തന്‍റെ സുഹൃത്തുമായ ചിരഞ്ജീവിക്കൊപ്പം മുൻപ് ഒരു സിനിമ പ്ലാൻ ചെയ്‌തിരുന്നതാണ്. ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. സിനിമകൾ പരസ്പരം കണ്ടു തങ്ങളുടെ കുറ്റവും കുറവും പരസ്പരം പറയുക പതിവാണ്. മറ്റു സിനിമകളിൽ അഭിനയിച്ച് ഇത്തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിന് പകരം സ്വന്തമായി എന്തുകൊണ്ട് മനസ്സിന് ഇഷ്‌ടപ്പെട്ട ഒരു കഥ ചെയ്‌തുകൂട എന്ന ചിരഞ്ജീവിയുടെ നിർദേശപ്രകാരം ആയിരുന്നു പുതിയൊരു ചിത്രം പ്ലാൻ ചെയ്‌തത്.

എന്നാൽ ആ ചിത്രം പൂർത്തിയാക്കാൻ അദ്ദേഹം ജീവനോടെ ഉണ്ടായില്ല. തുടർന്നാണ് തത്സമ തദ്ഭവയുടെ വഴിയെ സഞ്ചരിക്കുന്നത്. മലയാള സിനിമകൾ താൻ ധാരാളമായി കാണാറുണ്ട്. ഒടിടിയിൽ ലഭ്യമായ എല്ലാ മലയാള സിനിമകളും തനിക്ക് പ്രിയപ്പെട്ടതാണെന്നും പ്രജ്വൽ പറഞ്ഞു.

Also Read : Kamal Haasan And Mani Ratnam Movie KH 234: ഔദ്യോഗിക പ്രഖ്യാപനമായി; കമൽഹാസനും മണിരത്‌നവും ഒന്നിക്കുന്ന 'കെഎച്ച് 234', ടീസർ നവംബർ 7ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.