ETV Bharat / state

Actor Vinayakan | വിമാനത്തില്‍ മോശമായി പെരുമാറി; നടൻ വിനായകനെതിരെ യുവാവിന്‍റെ പരാതി

ഗോവയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ കയറുമ്പോഴായിരുന്നു സംഭവമെന്ന് പരാതിയില്‍ പറയുന്നു

man lodged complaint against actor Vinayakan  complaint against actor Vinayakan  actor Vinayakan  Vinayakan actor  നടൻ വിനായകനെതിരെ യുവാവിന്‍റെ പരാതി  നടൻ വിനായകന്‍  നടൻ വിനായകനെതിരെ പരാതി  നടൻ വിനായകൻ മോശമായി പെരുമാറിയതായി പരാതി  actor Vinayakan misbehaved  petition in High Court against actor Vinayakan  petition against actor Vinayakan  നടൻ വിനായകനെതിരെ ഹൈക്കോടതിയിൽ ഹർജി  Ministry of Civil Aviation  സിവിൽ ഏവിയേഷൻ മന്ത്രാലയം  ഇൻഡിഗോ എയർലൈൻസ്  Indigo Airlines
വിമാനത്തില്‍ മോശമായി പെരുമാറി; നടൻ വിനായകനെതിരെ യുവാവിന്‍റെ പരാതി
author img

By

Published : Jun 15, 2023, 7:03 AM IST

Updated : Jun 15, 2023, 9:39 AM IST

എറണാകുളം: നടൻ വിനായകൻ മോശമായി പെരുമാറിയതായി യുവാവിന്‍റെ പരാതി. പഞ്ചാബിലെ സ്‌കൂളിൽ ജോലിനോക്കുന്ന മലയാളിയായ ജിബി ജെയിംസാണ് വിനായകൻ മോശമായി പെരുമാറിയതായി ഹൈക്കോടതിയിൽ ഹർജി നല്‍കിയത്. ഇരുവരും വിമാനത്തില്‍ കയറുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ വിമാന കമ്പനിയോട് പരാതിപ്പെട്ടപ്പോൾ വിമാനത്തിൽ നിന്നും ഇറങ്ങിയശേഷം പരാതി നല്‍കിയാൽ നടപടിയെടുക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി. തുടർന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും പരാതി നൽകിയെങ്കിലും നടപടിയെടുക്കാതെ വന്നതോടെയാണ് ജിബി ഹൈക്കോടതിയെ സമീപിച്ചത്.

മോശമായ പെരുമാറ്റത്തിൽ നടനെതിരെ നടപടിയെടുക്കാൻ ഇൻഡിഗോ എയർലൈൻസിനോട് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജിയിൽ വിനായകനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം നൽകി.

ഇക്കഴിഞ്ഞ മെയ് 27 ന് ഗോവയിൽ നിന്നും കൊച്ചിയിലേക്ക് യാത്ര പുറപ്പെട്ടപ്പോഴാണ് യുവാവിന് നടന്‍റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായതെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ഇരുവരും ഗോവയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ കയറുമ്പോഴായിരുന്നു സംഭവം.

അതേസമയം മുൻപ് പരിപാടിയ്‌ക്ക് ക്ഷണിക്കാൻ വിളിച്ച യുവതിയോട് ഫോണിലൂടെ മോശമായി പെരുമാറിയ സംഭവത്തിൽ വിനായകനെതിരെ പൊലീസ് കേസെടുത്തിരുന്നു. 2019 ഏപ്രിലില്‍ ആയിരുന്നു സംഭവം നടന്നത്. ആ കേസിൽ വിനായകന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്‌തിരുന്നു.

വിനായകനെതിരെ മീടൂ: പരിപാടിയ്‌ക്ക് ക്ഷണിക്കാൻ വിളിച്ച യുവതിയോടാണ് വിനായകൻ ഫോണിലൂടെ മോശമായി പെരുമാറിയത്. സംഭവത്തിൽ വിനായകനെതിരെ പൊലീസ് കേസെടുത്തിരുന്നു. 2019 ഏപ്രിലില്‍ ആയിരുന്നു സംഭവം നടന്നത്. ആ കേസിൽ വിനായകന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്‌തിരുന്നു.

2019 ഏപ്രിലിൽ വയനാട്ടിലെ ഒരു പരിപാടിയിലേക്ക് ക്ഷണിക്കാൻ ഫോൺ ചെയ്‌തപ്പോൾ സ്ത്രീത്വത്തെ അപമാനിക്കും വിധം താരം സംസാരിച്ചെന്നായിരുന്നു യുവതിയുടെ പരാതി. സ്ത്രീത്വത്തെ അധിക്ഷേപിച്ച് സംസാരിച്ചുവെന്നും അശ്ലീലം പറഞ്ഞെന്നുമാണ് കേസ്. തുടർന്ന് ജൂൺ 20 ന് വിനായകൻ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകുകയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയക്കുകയും ആയിരുന്നു.

കല്‍പ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. പരമാവധി ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനുമേൽ ചുമത്തിയിരിക്കുന്നത്. യുവതിയോട് മോശമായി സംസാരിച്ചെന്ന് വിനായകൻ സമ്മതിച്ചതായി കുറ്റപത്രത്തിലുണ്ട്.

ഫോണിലൂടെയുള്ള സംഭാഷണം ആയതിനാൽ സൈബർ തെളിവുകൾ അടക്കം പൊലീസ് ശേഖരിച്ചിരുന്നു. ഇതിന് ശേഷമാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. നേരത്തെ വിനായകൻ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതായും ആരോപണം ഉയർന്നിരുന്നു.

അതേസമയം 'ഒരുത്തി' സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്ത സമ്മേളനത്തിൽ മാധ്യമ പ്രവർത്തകയെ ഉദാഹരിച്ചുകൊണ്ട് വിനായകൻ നടത്തിയ മോശം പ്രസ്‌താവനയും വാർത്തയായിരുന്നു. വിവാദ പരാമർശത്തിൽ വിനായകൻ ക്ഷമാപണം നടത്തുകയും ചെയ്‌തിരുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു നടൻ ക്ഷമാപണം നടത്തിയത്. തന്‍റെ ചില സംസാരം താൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് ഭാഷാപ്രയോഗത്തിന്മേൽ വിഷമം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നു. അത് ഒട്ടും വ്യക്തിപരമായിരുന്നില്ലെന്നും ആയിരുന്നു നായകൻ പറഞ്ഞത്.

READ MORE: 'വ്യക്തിപരമായിരുന്നില്ല' ; മാധ്യമപ്രവർത്തകക്കെതിരായ പരാമർശത്തിൽ ക്ഷമാപണം നടത്തി വിനായകൻ

Last Updated : Jun 15, 2023, 9:39 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.