എറണാകുളം: തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഇടതുമുന്നണി സ്ഥാനാർഥിക്ക് വോട്ടു കൂടുകയാണ് ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. കഴിഞ്ഞ തെരെഞ്ഞെടുപ്പിനേക്കാൾ 2500ഓളം വോട്ട് കൂടുകയാണ് ചെയ്തത്. വോട്ട് കുറഞ്ഞിരുന്നെങ്കിൽ സർക്കാറിന്‍റെ പിന്തുണ കുറഞ്ഞുവെന്ന് പറയാൻ കഴിയുമായിരുന്നു.
യുഡിഎഫിനെ തോല്‍പ്പിക്കാനുള്ള പിന്തുണ നേടാൻ എല്‍ഡിഎഫിന് കഴിഞ്ഞില്ല. അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടർന്നും ഏറ്റെടുക്കുമെന്നും എം സ്വരാജ് പറഞ്ഞു. കേരളത്തിലെ നിയമസഭാംഗമായ ഒരാൾ മരിച്ചതിന് ശേഷം അയാളുടെ ഭാര്യയോ മക്കളോ മത്സരിച്ചാൽ, തോറ്റ ചരിത്രമില്ല. എന്നാലത് തിരുത്താനാണ് ശ്രമിച്ചത്. കെവി തോമസിനെതിരെയുള്ള കോൺഗ്രസിന്‍റെ പ്രതിഷേധം അവരുടെ സംസ്കാരമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസിന് ബിജെപിയിൽ പോകുന്നവരോട് ഒരു പ്രതിഷേധവുമില്ല. ഒരു തെരെഞ്ഞെടുപ്പ് പരാജയത്തിൽ തീരുന്നതല്ല രാഷ്ട്രീയമെന്നും എം സ്വരാജ് കൂട്ടി ചേർത്തു. തെരെഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഇടതുപക്ഷ വിരുദ്ധ ശക്തികള്‍ ഒരുമിച്ചു: കോടിയേരി ബാലകൃഷ്ണൻ