ETV Bharat / state

എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വച്ചു - കള്ളപ്പണം വെളുപ്പിക്കൽ

എൻഫോഴ്സ്മെന്‍റിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവാണ് ഹാജരായത്. കേസ് രണ്ടാം തീയ്യതിയിലേക്ക് മാറ്റുന്നതിനെ ഇഡിയും അംഗീകരിച്ചു

m sivasankar  Bil application  എം. ശിവശങ്കർ  ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു  എറണാകുളം  high court  സ്വർണ്ണക്കടത്ത്  കള്ളപ്പണം വെളുപ്പിക്കൽ  കള്ളപ്പണം വെളുപ്പിക്കൽ നിരോധനിയമം
എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു
author img

By

Published : Nov 23, 2020, 5:08 PM IST

എറണാകുളം: സ്വർണക്കടത്തിലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധനിയമ പ്രകാരം എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്ത എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വച്ചു. ഹർജിക്കാരന്‍റെ ആവശ്യം പരിഗണിച്ചാണ് ഹർജി പരിഗണിക്കുന്നത് കോടതി അടുത്ത മാസം രണ്ടാം തീയ്യതിയിലേക്ക് മാറ്റിയത്. ജാമ്യാപേക്ഷയിൽ ശിവശങ്കറിന് വേണ്ടി ഹാജരായ അഡ്വ. എസ്‌ രാജീവ് സുപ്രീം കോടതിയിലെ അഭിഭാഷകൻ ജയദീപ് ഗുപ്ത ഹാജരാകുമെന്ന് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

എൻഫോഴ്സ്മെന്‍റിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവാണ് ഹാജരായത്. കേസ് രണ്ടാം തിയതിയിലേക്ക് മാറ്റുന്നതിനെ ഇഡിയും അംഗീകരിച്ചു. ഡിസംബർ രണ്ടിന് ഉച്ചയ്ക്ക് ശേഷം കോടതി ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തനിക്കെതിരെ തെളിവുകളില്ലെന്നുമാണ് ജാമ്യഹർജിയിലെ പ്രധാന വാദം. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും എം. ശിവശങ്കർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ എം. ശിവശങ്കർ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു. ഇതിനിടെ ശിവശങ്കറിനെ സ്വർണക്കടത്ത് കേസിൽ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിനും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.