ETV Bharat / state

സ്വര്‍ണക്കടത്ത് കേസ്‌; ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്യുന്നു - ED Office

ദേശീയ അന്വേഷണ ഏജന്‍സികളായ എന്‍ഐഎക്കും കസ്റ്റംസിനും പിന്നാലെയാണ് ഇ.ഡിയും ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. നിലവില്‍ പ്രതികളായ സ്വപ്‌ന, സന്ദീപ്‌, സരിത്ത് എന്നിവര്‍ ഇ.ഡിയുടെ കസ്റ്റഡിയിലാണ്.

സ്വര്‍ണക്കടത്ത് കേസ്  ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്യുന്നു  എം. ശിവശങ്കര്‍  M Shivasankar at ED Office  ED Office  ernakulam ed office
സ്വര്‍ണക്കടത്ത് കേസ്‌; ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്യുന്നു
author img

By

Published : Aug 15, 2020, 4:33 PM IST

Updated : Aug 15, 2020, 5:26 PM IST

എറണാകുളം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. എൻഐഎ‌ക്കും കസ്റ്റംസിനും പിന്നാലെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെ കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ശിവശങ്കർ ദുബൈയിലെത്തിയപ്പോള്‍ കൂടികാഴ്‌ച നടത്തിയതായി സ്വപ്‌ന മൊഴി നൽകിയിരുന്നു. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.

സ്വര്‍ണക്കടത്ത് കേസ്‌; ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്യുന്നു

തിങ്കളാഴ്‌ച സ്വപ്‌ന സുരേഷ്‌, സന്ദീപ്‌ നായര്‍, സരിത്ത് എന്നിവരുടെ കസ്റ്റഡികാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ശിവശങ്കറിനെ ചോദ്യം ചെയ്യാനുളള തീരുമാനത്തിന്‍റെ ഭാഗമായാണ് അവധി ദിനത്തിൽ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയത്. അതേസമയം ശിവശങ്കറിനെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്യാനുള്ള സാധ്യതയില്ലെന്നാണ് ലഭ്യമായ വിവരം. പ്രിവന്‍ഷന്‍ ഓഫ്‌ മണിലോണ്ടറിങ്‌ ആക്‌ട്‌ പ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്‍റ് കേസെടുത്തിരിക്കുന്നത്. എം. ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്ന് വെള്ളിയാഴ്‌ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ‌ഇ.ഡി അറിയിച്ചിരുന്നു.

Last Updated : Aug 15, 2020, 5:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.