എറണാകുളം: ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ മന്ത്രി കെ.ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചു. സ്റ്റിസ് പി ബി സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബഞ്ച് ഹർജി ചൊവ്വാഴ് പരിഗണിക്കും.
മന്ത്രി ജലീല്‍ സ്വജനപക്ഷപാതം കാണിച്ചെന്നും ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ മുഖ്യമന്തി നടപടി സ്വീകരിക്കണമെന്നുമായിരുന്നു ലോകായുക്തയുടെ നിർദേശം. ലോകായുക്തയുടെ ഈ റിപ്പോർട്ട് റദ്ദാക്കണമെന്നും റിപ്പോർട്ട് നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജലീൽ കോടതിയെ സമീപിച്ചത്. പരാതിയിൽ ലോകായുക്ത അന്വേഷണം നടത്തിയില്ലെന്നും പരാതിക്കാരൻ്റെ വാദങ്ങളാണ് റിപ്പോർട്ടായി മാറിയതെന്നും എതിർ കക്ഷിയെ കേട്ടില്ലെന്നും അഡ്വ .പി സി ശശിധരൻ മുഖേന സമർപ്പിച്ച ഹർജിയിൽ ജലീല്‍ ആരോപിക്കുന്നു.
അന്വേഷണം നടത്താതെ റിപ്പോർട്ട് തയ്യാറാക്കിയത് നിയമ വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. നിയമനം നിയമാനുസൃതമാണെന്നും ഹൈക്കോടതിയും വിജിലൻസും തള്ളിയ ആരോപണങ്ങൾ ലോകായുക്ത ശരിവച്ചത് വസ്തുതകൾ പരിശോധിക്കാതെയെന്നും ജലീൽ ഹർജിയിൽ പറയുന്നു.
കൂടുതൽ വായനക്ക്: ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ കെ.ടി ജലീല്‍ ഹൈക്കോടതിയിലേക്ക്