ETV Bharat / state

ഭൂമി കൈയേറ്റത്തിന് അനുകൂല സാഹചര്യം, പട്ടയം നേടുന്നത് വോട്ട് ബാങ്കിന്‍റെ ബലത്തിൽ; വിമർശിച്ച് ഹൈക്കോടതി - ഹൈക്കോടതി

മത-സാമുദായിക-സന്നദ്ധ സംഘടനകളുടെ സ്വത്ത് ഇടപാടുകൾ പരിശോധിക്കപ്പെടണം. ഇതിനായി ഏകീകൃത നിയമം കൊണ്ടുവരുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

land encroachment in Kerala  Kerala High Court criticizes government  Kerala High Court on land encroachment  ഭൂമി കയ്യേറ്റം  വിമർശിച്ച് ഹൈക്കോടതി  ഭൂമി കയ്യേറ്റത്തിനെതിരെ ഹൈക്കോടതി  സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം  സർക്കാർ ഭൂമി കയ്യേറ്റം  ഭൂ മാഫിയ  സിറോ മലബാർ സഭ  സിറോ മലബാർ സഭ ഭൂമി ഇടപാട്  ഹൈക്കോടതി  സന്നദ്ധ സംഘടനകളുടെ സ്വത്ത് ഇടപാടുകൾ
land encroachment in Kerala High Court criticizes government
author img

By

Published : Oct 27, 2022, 7:07 PM IST

Updated : Oct 27, 2022, 7:47 PM IST

എറണാകുളം: സംസ്ഥാനത്തെ ഭൂമി കൈയേറ്റങ്ങളില്‍ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഭൂമി കൈയേറ്റങ്ങളില്‍ സർക്കാർ നിഷ്ക്രിയത്വം പാലിക്കുന്നു. സാമുദായിക സംഘടനകളും മറ്റും കൈയേറിയ ഭൂമിക്ക് പട്ടയം നേടുന്നത് വോട്ട് ബാങ്കിന്‍റെ ബലത്തിലെന്നും ഹൈക്കോടതി വിമർശിച്ചു.

സിറോ മലബാർ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാനത്തെ ഭൂമി കൈയേറ്റത്തിനെതിരെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ചത്. സർക്കാർ ഭൂമി കൈയേറുവാൻ പോലും സംസ്ഥാനത്ത് അനുകൂല സാഹചര്യമാണ്. സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണം. ഇതിനായി വനം, റവന്യൂ വകുപ്പുകളെ ഉൾപ്പെടുത്തി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ഭൂമി കൈയേറിയശേഷം പട്ടയം ഉണ്ടാക്കുന്നതാണ് കാണുന്നത്. സാമുദായിക സംഘടനകളും മറ്റും കയ്യേറിയ ഭൂമിക്ക് പട്ടയം നേടുന്നത് വോട്ട് ബാങ്കിന്‍റെ ബലത്തിലാണ്. മത-സാമുദായിക-സന്നദ്ധ സംഘടനകളുടെ സ്വത്ത് ഇടപാടുകൾ പരിശോധിക്കപ്പെടണം. ഇതിനായി ഏകീകൃത നിയമം കൊണ്ടുവരുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്നും ജസ്റ്റിസ് പി.സോമരാജൻ ഉത്തരവിട്ടു.

കൈയേറ്റങ്ങൾക്കെതിരെ ശബ്‌ദമുയരാത്തത് ഭൂ മാഫിയയ്ക്കും അനുകൂല അന്തരീക്ഷം ഉണ്ടാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. നിയമവിരുദ്ധ ഭൂമിയിടപാടുകളിൽ വിജിലൻസ് അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. കൈയേറ്റങ്ങൾ കണ്ടെത്താൻ സംസ്ഥാനമൊട്ടാകെ സർവേ നടത്തി ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.

Last Updated : Oct 27, 2022, 7:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.