ETV Bharat / state

പ്ലം കേക്കിലെ 'ജോര്‍ജേട്ടന്‍സ് പൂരം'; കുമ്പളങ്ങിയില്‍ ഒതുങ്ങുന്നതല്ല ഈ കഥ, 45 വര്‍ഷത്തിന്‍റെ ചരിത്രം പറഞ്ഞ് സെന്‍റ് ജോസഫ് ബേക്കറി - കേരളത്തിലെ പ്ലം കേക്ക് ബേക്കറികള്‍

famous plum cake in Kumbalangi : കൊച്ചിക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ് കുമ്പളങ്ങിക്കാരന്‍ ജോര്‍ജേട്ടന്‍. ക്രിസ്‌മസും ന്യൂയറും ആകുന്നതോടെ ജോര്‍ജേട്ടന്‍റെ സെന്‍റ് ജോസഫ് ബേക്കറിയില്‍ തിരക്കേറും. ഇവിടത്തെ പ്ലം കേക്കിന് ആവശ്യക്കാര്‍ ഏറെയാണ്.

Kumbalangi St Joseph bakery Plum Cakes  famous plum cakes by George Kumbalangi  famous plum cake in Kumbalangi  St Joseph bakery Plum Cakes  St Joseph bakery Kumbalangi  സെന്‍റ് ജോസഫ് ബേക്കറി  സെന്‍റ് ജോസഫ് ബേക്കറി കുമ്പളങ്ങി  കുമ്പളങ്ങിയിലെ പ്രശസ്‌തമായ പ്ലം കേക്കുകള്‍  കേരളത്തിലെ പ്ലം കേക്ക് ബേക്കറികള്‍  കുമ്പളങ്ങി ജോര്‍ജ് പ്ലം കേക്ക്
famous plum cakes by George Kumbalangi
author img

By ETV Bharat Kerala Team

Published : Dec 21, 2023, 5:17 PM IST

പ്ലം കേക്കിലെ 'ജോര്‍ജേട്ടന്‍സ് പൂരം'

എറണാകുളം : നാദിർഷ സംവിധാനം ചെയ്‌ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ ശശി കലിങ്ങയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട് 'ആർക്കെങ്കിലും പണത്തിന് ആവശ്യം വന്നാൽ ഓടി എന്‍റെ അടുത്ത് വരും'. ക്രിസ്‌മസ് കാലമായാൽ കൊച്ചിക്കാര്‍ക്കുമുണ്ട് ഇങ്ങനെയൊരോട്ടം. ഓട്ടം ചെന്ന് അവസാനിക്കുന്നത് കുമ്പളങ്ങിയുടെ ഹൃദയഭാഗത്തും.

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം ഇറങ്ങുന്നതിനു മുമ്പ് കുമ്പളങ്ങിയുടെ ലാൻഡ്‌മാർക്ക് ഏതെന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരമുണ്ട്. സെന്‍റ് ജോസഫ് ബേക്കറി (Kumbalangi St Joseph bakery Plum Cakes). കുമ്പളങ്ങയിലെ സെന്‍റ് ജോസഫ് ബേക്കറിയിൽ ക്രിസ്‌മസ്, ന്യൂ ഇയർ കാലത്ത് നാവിലെ രസമുകുളങ്ങളെ താളം ചവിട്ടിക്കുന്ന ഒരു രുചിക്കൂട്ട് തയ്യാറാകും. ആ രുചി തേടിയെത്താത്ത കൊച്ചിക്കാർ അപൂർവം.

സെന്‍ഫ് ജോസഫ് ബേക്കറിയുടെ ട്രേഡ് മാർക്ക് ആയ പ്ലം കേക്കുകൾ (famous plum cake in Kumbalangi). 45 വർഷത്തെ ചരിത്രം പറയാനുണ്ട് ആ കേക്കുകൾക്ക്. കൃത്യമായി പറഞ്ഞാൽ 1979. ബേക്കറി ഉടമയായ ജോർജ് എന്ന ജോർജേട്ടൻ ആ വർഷമാണ് ഒരു വാടക കെട്ടിടത്തിൽ തന്‍റെ കൈപ്പുണ്യം നാട്ടുകാർക്ക് വിളമ്പാൻ ഒരു ബേക്കറി തുടങ്ങിയത് (famous plum cakes by George Kumbalangi). രുചി പല നാവുകൾക്കും ബോധ്യപ്പെട്ടതോടെ വാടക കെട്ടിടത്തിൽ ആരംഭിച്ച ബേക്കറി സ്വന്തമാക്കാൻ അധികസമയം ജോർജേട്ടന് വേണ്ടിവന്നില്ല.

വർഷം മുഴുവൻ കേക്കുകൾ ഉണ്ടാക്കുമെങ്കിലും ക്രിസ്‌മസ് കേക്കുകൾക്ക് ഒരു പ്രത്യേകത തന്നെയുണ്ട്. രുചി തന്നെയാണ് അത്. മൈദയും പഞ്ചസാരയും മുട്ടയും ഡാൽഡയും പിന്നെ ഡ്രൈ ഫ്രൂട്ട്സും ചേർന്ന ഒരു മിശ്രിതം. കൂട്ടിന് ചില എസ്സൻസുകളും. പിന്നെ അതീവ രഹസ്യമായ ചില പൊടി കൈകൾ. ആ പൊടിക്കൈ വെളിപ്പെടുത്തിയാൽ പിന്നെ സെന്‍റ് ജോസഫിലെ കേക്കുകൾക്ക് എന്ത് പ്രസക്തി.

ഒറ്റമുറി കടയുടെ മുന്നിൽ കച്ചവട സ്ഥലവും പിന്നിൽ പാചകപ്പുരയും ആണ്. അതിനുള്ളിൽ തന്നെയാണ് ബർണറും. കേക്ക് ഉണ്ടാക്കാൻ മണിക്കൂറുകളുടെ അധ്വാനമാണ്. ചിരട്ട കത്തിച്ച് ചൂടാക്കിയ ബർണറിലേക്ക് കേക്കു മിശ്രിതം കയറ്റിയാൽ ഒന്നരമണിക്കൂർ കാത്തിരിക്കണം.

ബേക്കറി തേടിയെത്തുന്നവര്‍ക്ക് മധുരം വിളമ്പുന്ന ജോര്‍ജേട്ടന്‍റെ ജീവിതത്തില്‍ കയ്‌പ്പുള്ള ഓര്‍മകളും ഉണ്ട്. എട്ടുവർഷം മുമ്പ് ബേക്കറിക്ക് മുന്നിൽ തന്നെ നടന്ന അപകടത്തിൽ ജോർജേട്ടന്‍റെ കാൽ നഷ്‌ടപ്പെട്ടു. ശേഷം മകൻ ജോസഫ് ഷിബുവാണ് കേക്ക് നിർമ്മാണത്തിന്‍റെ മേൽനോട്ടം. പക്ഷേ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കിലും എന്തു സഹായത്തിനും ജോർജേട്ടൻ ഒപ്പം ഉണ്ട്.

ഒരു ദിവസം മൂന്ന് തവണയാണ് കേക്ക് ഉണ്ടാക്കുക. ഒറ്റത്തവണ 70 കിലോ കേക്ക് നിർമിക്കും. 200നും 400നും ഇടയിലാണ് വില നിലവാരം. ക്രിസ്‌മസ് കാലത്ത് കൊച്ചിക്കാർ തേടിയെത്തിയ രുചി മാധ്യമങ്ങൾ വാർത്തയാക്കിയതോടെ കേരളം മുഴുവൻ ജോര്‍ജേട്ടന്‍റെ പ്ലം കേക്കുകള്‍ തേടിയെത്തി തുടങ്ങി. ഇന്ത്യ ഒട്ടാകെ ഇപ്പോൾ കേക്കുകൾ കയറ്റി വിടുന്നുണ്ട്. ഒരു ദിവസം വലിയ അളവിൽ കേക്കുകൾ ഉണ്ടാക്കുന്നുണ്ടെങ്കിലും അതൊന്നും തികയുന്നില്ലെന്നാണ് ജോർജേട്ടന്‍രെ പക്ഷം. കുമ്പളങ്ങി പ്രകൃതി ഭംഗികൊണ്ട് മാത്രം അനുഗ്രഹീതമല്ല. നല്ല ഭക്ഷണത്തിനും കുമ്പളങ്ങി പേരുകേട്ടതു തന്നെ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.