ETV Bharat / state

കെ.ആർ പ്രേമകുമാർ കൊച്ചി ഡെപ്യൂട്ടി മേയര്‍

ഡെപ്യൂട്ടി മേയറായിരുന്ന ടി.ജെ വിനോദ് ഉപതെരെഞ്ഞെടുപ്പിൽ മത്സരിച്ച് എം.എൽ.എ ആയതിനെ തുടർന്നാണ് കൊച്ചി കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനം ഒഴിവ് വന്നത്.

author img

By

Published : Nov 13, 2019, 3:24 PM IST

ഡെപ്യൂട്ടി മേയറായിരുന്ന ടി.ജെ വിനോദ് ഉപതെരെഞ്ഞെടുപ്പിൽ മത്സരിച്ച് എം.എൽ.എ ആയതിനെ തുടർന്നാണ് കൊച്ചി കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനം ഒഴിവ് വന്നത്.

എറണാകുളം: കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി യുഡിഎഫിലെ കെ.ആർ പ്രേമകുമാർ തെരഞ്ഞെടുക്കപ്പെട്ടു. ഒഴിവുവന്ന ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കെ.ആർ പ്രേമകുമാർ 37 വോട്ട് നേടിയപ്പോൾ എൽഡിഎഫിന്‍റെ കെ.ജെ ആന്‍റണിക്ക് 34 വോട്ടുകളാണ് ലഭിച്ചത്. രണ്ട് ബി.ജെ.പി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. റിട്ടേണിങ് ഓഫീസർ കൂടിയായ ജില്ലാകലക്‌ടര്‍ എസ്. സുഹാസ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു. ഡെപ്യൂട്ടി മേയറായിരുന്ന ടി.ജെ വിനോദ് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് എം.എൽ.എ ആയതിനെ തുടർന്നാണ് കൊച്ചി കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനം ഒഴിവ് വന്നത്. ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട കെ.ആർ പ്രേമകുമാർ മേയർ സൗമിനി ജെയിൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.

കൊച്ചി ഡെപ്യൂട്ടി മേയറായി കെ.ആർ പ്രേമകുമാർ തെരെഞ്ഞെടുക്കപ്പെട്ടു

ഡെപ്യൂട്ടി മേയർ സ്ഥാനം വെല്ലുവിളിയായി സ്വീകരിക്കുന്നുവെന്ന് കെ. ആര്‍ പ്രേമകുമാര്‍ പറഞ്ഞു. പാർട്ടിയിലെ അഭിപ്രായ വ്യതാസങ്ങൾ കോർപ്പറേഷൻ ഭരണത്തെ ബാധിക്കില്ല. തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിനും വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുനതിനും പ്രഥമ പരിഗണന നൽകുമെന്നും കെ.ആർ പ്രേമകുമാർ അറിയിച്ചു. കൊച്ചി മേയർ സൗമിനി ജെയിനെ മാറ്റുന്നതുമായി ബന്ധപെട്ട വിവാദങ്ങൾക്കിടെ നടന്ന തെരഞ്ഞെടുപ്പിൽ അട്ടിമറി നടക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. നിലവിലെ മേയറെ മാറ്റിയാൽ യുഡിഎഫിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സ്വതന്ത്ര കൗൺസിലർ ഗീതാ പ്രഭാകറും മറ്റൊരു കോൺഗ്രസ് അംഗം ജോസ് മേരിയും പ്രഖ്യാപിച്ചിതും ഇതിന് ആക്കം കൂട്ടി. ഡെപ്യൂട്ടി മേയറെ തെരഞ്ഞെടുത്ത സാഹചര്യത്തിൽ മേയർ സൗമിനി ജെയ്‌നെ മാറ്റാനുള്ള കോൺഗ്രസിലെ അണിയറ നീക്കം ഇതോടെ ശക്തമാകും. പകരം ഷൈനി മാത്യുവിനെ മേയറാക്കനാണ് കോൺഗ്രസിലെ ഗ്രൂപ്പുകൾ തമ്മിലുള്ള ധാരണ.

Intro:Body:കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി യു.ഡി എഫിലെ കെ.ആർ. പ്രേമകുമാർ തിരെഞ്ഞെടുക്കപ്പെട്ടു. ഒഴിവുവന്ന ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് നടന്ന തിരെഞ്ഞെടുപ്പിൽ കെ.ആർ. പ്രേമകുമാർ 37 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫിലെ കെ.ജെ.ആന്റണിക്ക് 34 വോട്ടുകളാണ് ലഭിച്ചത്. രണ്ട് ബി.ജെ.പി. അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.ഡെപ്യൂട്ടി മേയറായിരുന്ന ടി.ജെ. വിനോദ് ഉപതിരെഞ്ഞെടുപ്പിൽ മത്സരിച്ച് എം.എൽ.എ ആയതിനെ തുടർന്നാണ് കൊച്ചി കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനം ഒഴിവ് വന്നത്. കൊച്ചി മേയർ സൗമിനി ജെയിനെ മാറ്റുന്നതുമായി ബന്ധപെട്ട വിവാദങ്ങൾക്കിടെ നടന്ന തിരെഞ്ഞെടുപ്പിൽ അട്ടിമറി നടക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. നിലവിലെ മേയറെ മാറ്റിയാൽ യു.ഡി.എഫിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സ്വതന്ത്ര കൗൺസിലർ ഗീതാ പ്രഭാകറും മറ്റൊരു കോൺഗ്രസ് അംഗം ജോസ് മേരിയും പ്രഖ്യാപിച്ചിതും ഇതിന് ആക്കം കൂട്ടി . ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്ത സാഹചര്യത്തിൽ മേയർ സൗമിനി ജെയ്നിനെ മാറ്റാനുള്ള കോൺഗ്രസിലെ അണിയറ നീക്കം ശക്തമാകും. പകരം ഷൈനി മാത്യുവിനെ മേയറാക്കനാണ് കോൺഗ്രസിലെ ഗ്രൂപ്പുകൾ തമ്മിലുള്ള ധാരണ.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.