എറണാകുളം: ജനകീയ പദ്ധതികള്‍ കൊണ്ടുവരാനൊരുങ്ങി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. ആദിവാസി മേഖലക്കും ജൈവ കൃഷിക്കും കുടിവെള്ളത്തിനും പ്രധാന പരിഗണന നൽകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പിഎഎം ബഷീര്‍ പറഞ്ഞു.
10 പഞ്ചായത്തുകളിലും കായിക മേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കും. ഇതിനായി ഫണ്ടുകള്‍ അനുവദിക്കും. എസ്‌സി,എസ്‌ടി വിഭാഗങ്ങള്‍ താമസിക്കുന്ന മുഴുവന്‍ കോളനികളും നവീകരിക്കും. വനിതകള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിനായി വനിതാ വിപണന കേന്ദ്രങ്ങൾ ആരംഭിക്കുകയും ചെയ്യുമെന്ന് പിഎഎം ബഷീര്‍ പറഞ്ഞു. കൂടാതെ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ കുട്ടികള്‍ക്കായി നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ നിര്‍മിച്ച് നല്‍കുെമന്നും ആരോഗ്യ, വിദ്യഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിന് ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പിഎഎം ബഷീര്‍ പറഞ്ഞു.