എറണാകുളം: കൊച്ചിയിൽ ആരോഗ്യ പ്രവർത്തക വാഹനാപകടത്തിൽ മരിച്ചു. ലേക്ക് ഷോർ ആശുപത്രിയിലെ നഴ്‌സ് അനു തോമസാണ്(33) അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ മാടവന സിഗ്‌നലിലായിരുന്നു അപകടം. ഇരുചക്ര വാഹനത്തിൽ ജോലിക്ക് പോകുകയായിരുന്ന അനുവിനെ സിഗ്‌നൽ തെറ്റിച്ചെത്തിയ ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചതായാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. മറ്റൊരു ഇരുചക്ര വാഹന യാത്രക്കാരനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
ആരോഗ്യ പ്രവർത്തക വാഹനാപകടത്തിൽ മരിച്ചു - കൊച്ചി വാഹനാപകടം
ഇന്ന് രാവിലെ മാടവന സിഗ്‌നലിലായിരുന്നു അപകടം.
കൊച്ചി വാഹനാപകടം