ETV Bharat / state

എറണാകുളത്ത് സ്വകാര്യ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം - fire

കടവന്ത്രയിലുള്ള സ്വപ്നില്‍ അപ്പാർട്ട്മെന്‍റിന്‍റെ പതിനാറാം നിലയിലാണ് തീപിടുത്തമുണ്ടായത്.

അപാര്‍ട്ട്മെന്‍റില്‍ തീപിടിത്തം
author img

By

Published : May 18, 2019, 4:30 PM IST

Updated : May 18, 2019, 6:54 PM IST

എറണാകുളം : കൊച്ചി കടവന്ത്രയിലെ സ്വകാര്യ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം. അപ്പാർട്ട്മെന്‍റിന്‍റെ പതിനാറാം നിലയിലാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ തീ പടര്‍ന്നത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട അപ്പാർട്ട്മെന്‍റ് ജീവനക്കാരും താമസക്കാരും ഉടൻതന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കടവന്ത്രയിലെ രണ്ട് യൂണിറ്റ് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തീയണച്ചു.

അപ്പാർട്ട്മെന്‍റിന്‍റെ ഏറ്റവും മുകളിലത്തെ നിലയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്താണ് തീ പടർന്നത്. ഇവിടെ നിന്നും ഉടന്‍ തന്നെ ആളുകളെ ഒഴിപ്പിച്ചു. പ്രായമായ താമസക്കാരെ മുകളിൽ നിന്നും താഴെ എത്തിക്കുന്നതിനായി ചില്ലുകള്‍ തകര്‍ക്കേണ്ടി വന്നു. ഇതല്ലാതെ മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അപാര്‍ട്ട്മെന്‍റ് പ്രവര്‍ത്തിക്കുന്നത് നിയമാനുസൃതമായാണെന്നും അധികൃതര്‍ വ്യക്തമാക്കി.

എറണാകുളത്ത് സ്വകാര്യ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം

Intro:എറണാകുളം കടവന്ത്രയിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ തീപിടുത്തം. ഫയർഫോഴ്സും പോലീസും എത്തി തീയണച്ചു

Body:എറണാകുളം കടവന്ത്രയിലുള്ള സ്വപ്നിൽ അപ്പാർട്ട്മെന്റിന്റെ പതിനാറാം നിലയയ്ക്കാണ് രണ്ടേ കാലിന് ശേഷം തീ പിടിച്ചത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട അപ്പാർട്ട്മെന്റ് ജീവനക്കാരും താമസക്കാരും ഉടൻതന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനെതുടർന്ന് കടവന്ത്രയിലെ രണ്ട് യൂണിറ്റ് ഫയർഫോഴ്സും, പോലീസും സ്ഥലത്തെത്തി തീയണച്ചു.

hold visuals

അപ്പാർട്ട്മെന്റിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ വേസ്റ്റ് ഇടുന്ന സ്ഥലത്താണ് തീ പടർന്നത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അപ്പാർട്ട്മെന്റിൽ നിന്നും ആളുകളെ ഉടൻ തന്നെ ഒഴിപ്പിച്ചു. പ്രായമായ ചില താമസക്കാരെ മുകളിൽനിന്നും താഴെ എത്തിക്കുന്നതിന്റെ ഭാഗമായി ചില്ലുകൾ തകർക്കേണ്ടി വന്നു. എന്നാൽ യാതൊരുവിധ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

bite

അപ്പാർട്ട്മെന്റിലെ വേസ്റ്റ് ഇടുന്ന ഭാഗത്തു മാത്രമാണ് തീപടർന്നത്.ആളുകൾ താമസിക്കുന്ന ഭാഗത്തേക്ക് തീ പടർന്നിട്ടില്ലെന്നും, അപ്പാർട്ട്മെൻറ് നിയമാനുസൃതമായി തന്നെയാണ് പ്രവർത്തിച്ചിരുന്നതെന്നും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ETV Bharat
Kochi

Conclusion:
Last Updated : May 18, 2019, 6:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.