ETV Bharat / state

കെ.പി.എ.സി ലളിതയ്ക്ക് പ്രണാമം അർപ്പിച്ച് കേരളം; സംസ്കാരം വൈകിട്ട് വടക്കാഞ്ചേരിയില്‍ - kpac lalitha news

ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കെ.പി.എ.സി. ലളിത തൃപ്പൂണിത്തുറയിലെ മകൻ സി​ദ്ധാ​ർഥ​ന്‍റെ വസതിയിൽ അന്തരിച്ചത്

കെപിഎസി ലളിത അന്തരിച്ചു  കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലികള്‍  KPAC Lalitha career  kpac lalitha passed away  Kerala pays condolence to KPAC Lalitha
കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് കേരളം; സംസ്കാരം വൈകിട്ട് വടക്കാഞ്ചേരിയില്‍
author img

By

Published : Feb 23, 2022, 9:21 AM IST

കൊച്ചി: അന്തരിച്ച നടി കെ.പി.എ.സി. ലളിതയുടെ സംസ്കാരം വൈകിട്ട് 5ന് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. കെപിഎസി ലളിത ഇന്നലെ രാത്രി 10.20നാണ് (23.02.2022) അന്തരിച്ചത്. തൃപ്പുണിത്തുറ പേട്ട പാലത്തിനു സമീപം സ്കൈലൈൻ അപ്പാർട്മെന്റ്സിൽ, മകനും സംവിധായകനുമായ സിദ്ധാർഥിന്‍റെ ഫ്ലാറ്റിലായിരുന്നു അന്ത്യം. കരൾരോഗം കാരണം ദീർഘനാളായി ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെ 11വരെ തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തിൽ പൊതുദർശനം. തുടർന്ന് തൃശൂരിലേക്ക് കൊണ്ടു പോകും. 2 മണിയോടെ സംഗീത നാടക അക്കാദമി ഹാളിലെത്തിച്ച ശേഷം വടക്കാഞ്ചേരിയിലേക്ക്. തുടർന്ന് സംസ്കാരം വൈകിട്ട് 5ന് വടക്കാഞ്ചേരി എങ്കക്കാട്ടെ ' ഓർമ' വീട്ടുവളപ്പിൽ.

KPAC Lalitha: നാടകങ്ങളിലൂടെയാണ് മഹേശ്വരിയമ്മ എന്ന കെപിഎസി ലളിത കലാരംഗത്ത് സജീവമായത്. പത്താമത്തെ വയസിൽ കെപിഎസി നാടകങ്ങളിലൂടെയാണ് അഭിനയരംഗത്ത് സജീവമായത്. കെപിഎസിയുടെ നാടകാഭിനയത്തിലൂടെയാണ് മലയാളിയുടെ പ്രിയങ്കരിയായ കെപിഎസി ലളിതമായി മാറിയത്.

KPAC Lalitha career: ആലപ്പുഴയിലെ കായംകുളത്ത്‌ ജനിച്ച കെപിഎസി ലളിത 550ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

'കൂട്ടു കുടുംബം' എന്ന സിനിമയിലൂടെയാണ് ചലചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്‌. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി കെപി എസി ലളിത മാറി. ആറര പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ നാല്‌ സംസ്ഥാന അവാർഡുകളും, രണ്ട് ദേശീയ പുരസ്കാരങ്ങളും നടിയെ തേടിയെത്തി.

കൗമാരക്കാരിയും, യുവതിയും, കാമുകിയും, ഭാര്യയും, അമ്മയും, മുത്തശ്ശിയായും ഒക്കെ മലയാള സിനിമ പ്രേക്ഷകരെ സ്വത്വസിദ്ധമായ അഭിനയത്തിലൂടെ വിസ്‌മയിപ്പിച്ച കലാകാരിയായിരുന്നു കെപിഎസി ലളിത.

പ്രമുഖ സംവിധായകൻ ഭരതൻ ഭർത്താവാണ്. 1978ലായിരുന്നു ഭരതനുമായുള്ള വിവാഹം. നടൻ സിദ്ധാർത്ഥ്, ശ്രീക്കുട്ടി എന്നിവരാണ് മക്കൾ. കേരള സം​ഗീത നാടക അക്കാദമി ചെയർപേഴ്‌സണായി പ്രവർത്തിച്ചിട്ടുണ്ട്.

സവിശേഷമായ അഭിനയ പാടവമുള്ള കെപിഎസി ലളിതയുടെ വിയോഗം മലയാള ചലചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നടിയുടെ ചികിത്സാചെലവുകള്‍ സർക്കാർ ഏറ്റെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.