കൊച്ചി: 2015 ലെ വോട്ടർ പട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ യുഡിഎഫ് നേതാക്കൾ സമർപ്പിച്ച അപ്പീൽ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. ഹർജി പരിഗണിച്ച വേളയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം കോടതി തേടിയിരുന്നു. കോടതി ഉത്തരവിട്ടാൽ തീരുമാനം പുനഃപരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. ഇതേ ആവശ്യമുന്നയിച്ച് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. വോട്ടർ പട്ടികയുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള വിവേചനാധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നായിരുന്നു സിംഗിൾ ബെഞ്ച് വ്യക്തമാക്കിയത്. ഇതേതുടർന്നാണ് ഹർജിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കോൺഗ്രസിന് വേണ്ടി എൻ.വേണുഗോപാലും മുസ്ലിം ലീഗിന് വേണ്ടി സൂപ്പി നരിക്കാട്ടേരിയുമാണ് അപ്പീൽ ഹർജി സമർപ്പിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫിന്‍റെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്
കോൺഗ്രസിന് വേണ്ടി എൻ.വേണുഗോപാലും മുസ്ലിം ലീഗിന് വേണ്ടി സൂപ്പി നരിക്കാട്ടേരിയുമാണ് 2015 ലെ വോട്ടർ പട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ അപ്പീൽ ഹർജി സമർപ്പിച്ചത്