ETV Bharat / state

സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ അസാധുവാക്കിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

കേരള സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റിനുവേണ്ടി ഐ ബി സതീഷ് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനം

Kerala governor gets setback KTU Highcourt on KTU Syndicate സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് കേരള സാങ്കേതിക സര്‍വകലാശാല ജസ്റ്റിസ് സതീഷ് നൈനാൻ
high court
author img

By

Published : Mar 17, 2023, 3:33 PM IST

Updated : Mar 17, 2023, 4:22 PM IST

എറണാകുളം: കേരള സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനങ്ങൾ റദ്ദാക്കിയതിൽ ഗവർണർക്ക് തിരിച്ചടി. ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. സിൻഡിക്കേറ്റിന് വേണ്ടി ഐ.ബി.സതീഷ് എം.എൽ.എ സമർപ്പിച്ച ഹർജി ജസ്റ്റിസ് സതീഷ് നൈനാൻ അനുവദിച്ചു.

സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനുള്ള ഉപസമിതി റദ്ദാക്കിയതടക്കമുള്ള നടപടികളെ ചോദ്യം ചെയ്‌തായിരുന്നു ഹർജി. സിൻഡിക്കേറ്റിന്‍റേയും ബോർഡ് ഓഫ് ഗവേണേഴ്‌സിന്‍റേയും തീരുമാനങ്ങൾ താത്കാലിക വി.സി.യുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗവർണർ റദ്ദാക്കിയത്.

ഗവർണറുടെ ഉത്തരവ് നിയമപരമല്ലെന്നും, തീരുമാനമെടുത്ത സമിതികളെ കേൾക്കാതെയുള്ള നടപടി സർവകലാശാല നിയമത്തിനെതിരാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. താത്‌കാലിക വിസി സിസ തോമസിന്‍റെ അധികാരങ്ങൾ വെട്ടിക്കുറക്കാനായിരുന്നു സർവകലാശാല സിൻഡിക്കേറ്റ് മേൽനോട്ട സമിതി ഉൾപ്പെടെയുള്ള തീരുമാനങ്ങൾ എടുത്തത്. വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയ വിസിയുടെ നടപടി പരിശോധിക്കാനുള്ള സമിതി, ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിൻഡിക്കേറ്റിന് റിപ്പോർട്ട് ചെയ്യണം എന്നീ തീരുമാനങ്ങളാണ് ഗവർണർ തടഞ്ഞത്.

കെടിയുവിലെ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഡോ.എം.എസ്.രാജശ്രീക്ക് കേരള സാങ്കേതിക സര്‍വകലാശാല(കെടിയു) വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിയേണ്ടി വന്ന സാഹചര്യത്തിലാണ് ഡോ സിസ തോമസിന് വൈസ്‌ ചാന്‍സലറുടെ ചുമതല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്‍റ് ഡയറക്‌ടര്‍ പദവി വഹിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിസ തോമസിന് കെടിയുവിന്‍റെ വൈസ് ചാന്‍സലര്‍ ചുമതല ലഭിക്കുന്നത്. ഗവര്‍ണറുടെ തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാറിന് നീരസം ഉണ്ടായിരുന്നു.

തീരുമാനത്തില്‍ ഇടതുപക്ഷ അധ്യാപക വിദ്യാര്‍ഥി സംഘടനകള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. വിസിയുടെ ചുമതല ഏറ്റെടുക്കാനെത്തിയ സിസ തോമസിനെ എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. കെജിഒഎ പ്രവര്‍ത്തകരും കെടിയു കാമ്പസില്‍ പ്രതിഷേധം നടത്തി.

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് എം എസ് രാജശ്രീക്ക് കെടിയു വൈസ്‌ ചാന്‍സലര്‍ പദവിയില്‍ നിന്ന് പുറത്തുപോകേണ്ട സാഹചര്യം വന്നപ്പോള്‍ പകരം സംവിധാനം വരുന്നത് വരെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് കെടിയു വൈസ്‌ ചാന്‍സലറുടെ ചുമതല നല്‍കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ഇത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തള്ളിയതോടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് രൂക്ഷമായി. സിസ തോമസ് ചുമതലയേല്‍ക്കാന്‍ വന്നപ്പോള്‍ ഒപ്പ് വയ്‌ക്കാന്‍ റജിസ്റ്റര്‍ പോലും നല്‍കിയില്ല. റജിസ്‌ട്രാര്‍ അന്ന് അവധിയായിരുന്നു. ഇത് മനപൂര്‍വമാണെന്ന ആക്ഷേപം ഉയര്‍ന്നു.

ഹൈക്കോടതിയില്‍ നിന്ന് മുമ്പും ഗവര്‍ണര്‍ക്ക് തിരിച്ചടി: കെടിയു സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിട്ടുണ്ട്. കെടിയു സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് വിധിച്ചിരുന്നു.

സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്‌തത്. ചാന്‍സലറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തി വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. എന്നാല്‍ ഈ ഉത്തരവ് യു ജി സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടികാട്ടി.

സംസ്ഥാനത്തെ സര്‍വകലാശാലകളെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും തന്‍റെ പരിമിതമായ അധികാരങ്ങള്‍ ഉപയോഗിച്ച് ആ ശ്രമം തടയാനാണ് തന്‍റെ ശ്രമം എന്നുമായിരുന്നു കെടിയുവില്‍ വിസി- സിന്‍ഡിക്കേറ്റ് പോര് രൂക്ഷമാകുന്നതിനിടയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചിരുന്നത്. സിന്‍ഡിക്കേറ്റ് ഉപസമിതിയെ വച്ച് കെടിയു വിസിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല എന്ന വാദമായിരുന്നു ഗവര്‍ണറുടേത്.

Last Updated : Mar 17, 2023, 4:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.