എറണാകുളം: കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസ് എൽഡിഎഫ് ഉപരോധിച്ചു. ദുർഭരണത്തിനും വികസന മുരടിപ്പിനും അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ എൽഡിഎഫ് കവളങ്ങാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. യുഡിഎഫ് ഭരണം ഗ്രാമ പഞ്ചായത്തിനെ 50 വർഷം പിന്നിലേക്ക് നയിച്ചെന്ന് സിപിഎം ജില്ലാ കമ്മറ്റിയംഗം പി.എൻ ബാലകൃഷ്ണൻ പറഞ്ഞു.
നെല്ലിമറ്റം ടൗണില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. തുടർന്നായിരുന്നു ഉപരോധസമരം ആരംഭിച്ചത്. സിപിഐ മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം പി.എം ശിവൻ അധ്യക്ഷനായി. ജനതാദൾ (എൽ.ജെ.ഡി ) നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് ഗോപി, സിപിഎം കവളങ്ങാട് ലോക്കൽ സെക്രട്ടറി ഷിബു പടപറമ്പത്ത്, സിപിഐ നേര്യമംഗലം ലോക്കൽ സെക്രട്ടറി പി.ടി ബെന്നി എന്നിവർ പ്രസംഗിച്ചു.