ETV Bharat / state

കലൂരില്‍ സ്ലാബ്‌ തകര്‍ന്ന് തൊഴിലാളി മരിച്ചു ; രണ്ട് പേരെ രക്ഷപ്പെടുത്തി - kaloor labour death

മരിച്ചത് ആന്ധ്രാപ്രദേശ്‌ സ്വദേശി ധനപാല്‍

കലൂര്‍ അപകടം  തൊഴിലാളി മരിച്ചു  എറണാകുളം  സ്ലാബ്‌ തകര്‍ന്ന് അപകടം  ആന്ധ്ര പ്രദേശ്‌ സ്വദേശി മരിച്ചു  തൊഴിലാളി മരിച്ചു  kaloor accident  kaloor labour death  accident
കലൂരില്‍ സ്ലാബ്‌ തകര്‍ന്ന് തൊഴിലാളി മരിച്ചു; രണ്ട് പേരെ രക്ഷപെടുത്തി
author img

By

Published : Oct 6, 2021, 3:39 PM IST

Updated : Oct 6, 2021, 6:26 PM IST

എറണാകുളം : കലൂരില്‍ സ്ലാബ്‌ തകര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. വീടിനോട്‌ ചേര്‍ന്ന കാന നവീകരിക്കുന്നതിനിടെയായിരുന്നു അപകടം.

ആന്ധ്രാപ്രദേശ്‌ സ്വദേശി ധനപാലാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട മറ്റ് രണ്ട് തൊഴിലാളികളെ പരിക്കുകളോടെ രക്ഷപ്പെടുത്തി.

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ച് നീക്കിയാണ് തൊഴിലാളികളെ പുറത്തെടുത്തത്. പരിക്കേറ്റവരെ കളമശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊച്ചി കോര്‍പ്പറേഷനില്‍ കാന നവീകരണത്തിന് കരാര്‍ ലഭിച്ച കമ്പനിയുടെ തൊഴിലാളികളാണ് ഇവര്‍. ജോലിക്കായി ഉണ്ടായിരുന്ന അഞ്ചില്‍ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്.

കലൂരില്‍ സ്ലാബ്‌ തകര്‍ന്ന് തൊഴിലാളി മരിച്ചു ; രണ്ട് പേരെ രക്ഷപ്പെടുത്തി

Also Read : മലയാളി വിദ്യാർഥിനി മംഗളൂരുവിൽ തൂങ്ങി മരിച്ച നിലയില്‍

ഏറെ ദൗർഭാഗ്യകരമായ അപകടമാണുണ്ടായതെന്ന് സംഭവസ്ഥലം സന്ദർശിച്ച മേയർ അനിൽകുമാർ പറഞ്ഞു. വീടിന്‍റെ അശാസ്ത്രീയമായ നിർമാണമാണ് അപകടത്തിനിടയാക്കിയത്.

ഇത് എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്ന സംഭവമാണ്. വിഷയത്തില്‍ സമഗ്രമായ അന്വേഷണമുണ്ടാകുമെന്നും അനിൽകുമാർ അറിയിച്ചു.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്തുന്നതിന് വേണ്ടിയാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കാന നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

Last Updated : Oct 6, 2021, 6:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.