ETV Bharat / state

Joju George | ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത കേസ് : മുഖ്യപ്രതി പി.ജി ജോസഫിന് ജാമ്യം - ജോജു ജോര്‍ജ്

ഇന്ധന വിലവർധന(fuel price hike)വിനെതിരെ വൈറ്റില പാലത്തിന് സമീപം കോണ്‍ഗ്രസ് (congress) സംഘടിപ്പിച്ച വഴി തടയൽ സമരത്തിനെതിരെ ജോജു ജോര്‍ജ് (Jojo George) പ്രതികരിച്ചതോടെയായിരുന്നു നാടകീയ സംഭവങ്ങൾ

Jojo George  fuel price hike  congress protest  congress protest on fuel price hike  tony chammany  ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസ്  കോണ്‍ഗ്രസ്  ഇന്ധന വിലവർധന  ജോജു ജോര്‍ജ്
ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത കേസ്: മുഖ്യപ്രതി പി.ജി ജോസഫിന് ജാമ്യം
author img

By

Published : Nov 17, 2021, 5:45 PM IST

എറണാകുളം : കോൺഗ്രസ് ദേശീയ പാത ഉപരോധത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോര്‍ജിന്‍റെ (Jojo George) കാർ തകർത്ത കേസിൽ മുഖ്യപ്രതി പി.ജി ജോസഫിന് ജാമ്യം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (Judicial First Class Magistrate) കോടതിയാണ് ജാമ്യം അനുവദിച്ചത്. കോൺഗ്രസ് പ്രവർത്തകനായ ജോസഫ് ആയിരുന്നു ജോജുവിന്‍റെ കാറിന്‍റെ ഗ്ലാസ് തകർത്തത്. 37,500 രൂപ പ്രതി കെട്ടിവയ്ക്കണം.

50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും ഉപാധിയായി കോടതി നിർദേശിച്ചു. മുൻ മേയർ ടോണി ചമ്മണി(Tony Chammany), യൂത്ത് കോൺഗ്രസ് (Youth Congress) സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ഉൾപ്പടെയുള്ള പ്രതികൾക്ക് ജെ.എഫ്.സി.എം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ കേസിലെ 8 പ്രതികൾക്കും ജാമ്യം ലഭിച്ചിരിക്കുകയാണ്.

also read: 'വിദ്യാർഥിയെ കൊണ്ട് മൂന്ന് തവണ കാല് പിടിപ്പിച്ചു' ; കാസർകോട് ഗവ.കോളജ്‌ പ്രിൻസിപ്പലിനെതിരെ പരാതി

ഇന്ധന വിലവർധന(fuel price hike)വിനെതിരെ ദേശീയ പാതയിൽ(Vyttila National Highway) വൈറ്റില പാലത്തിന് സമീപം കോണ്‍ഗ്രസ് സംഘടിപ്പിച്ച വഴി തടയൽ സമരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. ഈ സമയം ഇതുവഴിവന്ന ജോജു ജോര്‍ജ് സമരത്തിനെതിരെ പ്രതികരിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ നടനെതിരെ തിരിയുകയായിരുന്നു.

ജോജുവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും വാഹനത്തിന്‍റെ ഗ്ലാസ് അടിച്ച് തകർക്കുകയുമായിരുന്നു. തുടർന്ന് ജോജു നൽകിയ പരാതിയിലാണ് എട്ട് പേർക്കെതിരെ മരട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.