ETV Bharat / state

എം.ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്യുന്നു

ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്യുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ഇരു അന്വേഷണ ഏജൻസികളും തയ്യാറായിട്ടില്ല.

author img

By

Published : Oct 28, 2020, 6:06 PM IST

Updated : Oct 28, 2020, 6:57 PM IST

എറണാകുളം  കൊച്ചി  ഇ.ഡി  എം.ശിവശങ്കർ  എൻഫോഴ്സ്മെന്‍റ്  കസ്റ്റംസ്  ചോദ്യം ചെയ്യൽ തുടരുന്നു  M. Shivashankar  ED office  interrogation
ഇ.ഡി ഓഫീസിലെത്തിച്ച എം.ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ തുടരുന്നു

എറണാകുളം: കൊച്ചിയിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഓഫീസിലെത്തിച്ച എം.ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ തുടരുന്നു. രാവിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് എൻഫോഴ്സ്മെന്‍റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലേക്ക് വരുന്ന വഴി ചേർത്തലയിലെ ഹോട്ടലിൽ വിശ്രമിച്ചതിനു ശേഷമായിരുന്നു കൊച്ചിയിൽ എത്തിയത്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന ഇ.ഡി ഓഫീസിൽ സ്വർണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്.

എം.ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്യുന്നു

അതേസമയം ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്യുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ഇരു അന്വേഷണ ഏജൻസികളും തയ്യാറായിട്ടില്ല. ഇ.ഡി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പൊലീസ് ബാരിക്കേഡുകൾ വെച്ച് ഇ.ഡി ഓഫീസിലേക്കുള്ള വഴിയടച്ചിരുന്നു. പൊലീസിന്‍റെ കണ്ണുവെട്ടിച്ചെത്തിയായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രതിഷേധവുമായി എത്തിയ യുവമോർച്ച പ്രവർത്തകരെയും പൊലീസ് തടഞ്ഞു. എം.ജി റോഡ് ഉപരോധിക്കാൻ ശ്രമിച്ച പ്രവർത്തകരെ ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റു ചെയ്തു നീക്കിയത്.

Last Updated : Oct 28, 2020, 6:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.