ETV Bharat / state

Kerala Youtubers| '25 കോടി രൂപയുടെ നികുതി വെട്ടിപ്പ്', യൂട്യൂബര്‍മാരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ വന്‍ ക്രമക്കേട് കണ്ടെത്തി - സെബിൻ

സംസ്ഥാനത്തെ 13 പ്രമുഖ യൂട്യൂബര്‍മാരുടെ വീട് കേന്ദ്രീകരിച്ച് ഇന്നലെയാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.

Kerala Youtubers  income tax department  income tax department raid  kerala youtubers raid update  Kerala Youtubers income tax department  ആദായ നികുതി വകുപ്പ്  യൂട്യൂബര്‍മാരുടെ വീടുകളില്‍ നടത്തിയ പരിശോധന  ആദായ നികുതി വകുപ്പ് പരിശോധന  പേളി മാണി  സെബിൻ  സജു മുഹമ്മദ്
Income Tax
author img

By

Published : Jun 23, 2023, 1:09 PM IST

എറണാകുളം: യൂട്യൂബർമാർക്കെതിരായ ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ വൻ ക്രമക്കേട് കണ്ടെത്തി. 25 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. ഭൂരിഭാഗം പേരും രണ്ടു കോടിയിലധികം രൂപ ആദായ നികുതിയായി നൽകാനുണ്ട്.

എന്നാൽ ഇതിൽ തീരെ നികുതി അടയ്ക്കാത്തവരാണ് അധികവുമെന്നാണ് സൂചന. സംസ്ഥാനത്തെ പ്രമുഖ 13 യൂട്യൂബർമാരുടെ വീടുകളിലും ഓഫിസുകളിലും ആദായനികുതി വകുപ്പ് ഇന്നലെയാണ് റെയ്‌ഡ് നടത്തിയത്. നിയമാനുസൃതമായി യൂട്യൂബർമാർ ആദായനികുതി അടക്കുന്നില്ലെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

യൂട്യൂബർമാരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള രേഖകളാണ് പ്രധാനമായും പരിശോധിച്ചത്. ഈ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതോടെ ഇവർക്ക് നോട്ടിസ് നൽകിയായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. നിയമാനുസൃതം ഇവർ അടയ്‌ക്കേണ്ട ആദായ നികുതി പിഴയടക്കം അടച്ചുതീർത്ത് തുടർ നിയമ നടപടികളിൽ നിന്ന് ഒഴിവാകാനും കഴിയും. നടിയും അവതാരകയുമായ പേളി മാണി (Pearle Maaney), സെബിൻ (Sebin), സജു മുഹമ്മദ് (Saju Muhammed) അടക്കമുള്ള 13 യൂട്യൂബർമാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. ഒരുകോടി രൂപ മുതൽ രണ്ടുകോടി രൂപ വരെ വാർഷിക വരുമാനമുള്ള യുട്യൂബർമാരുടെ വീടുകളിലായിരുന്നു ആദായനികുതി വകുപ്പ് പരിശോധന. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നായിരുന്നു ആദായനികുതി വകുപ്പിന്‍റെ പരിശോധന.

കേരളത്തിലെ പ്രമുഖ യൂട്യൂബർമാരിൽ പലർക്കും കോടികളുടെ വരുമാനമാണുള്ളത്, എന്നാൽ ഈ വരുമാനത്തിനനുസരിച്ച് നികുതി നൽകുന്നില്ലെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വിലയിരുത്തൽ. നേരത്തെ സമാനമായ രീതിയിൽ കേരളത്തിലെ പ്രശസ്‌ത സിനിമ താരങ്ങളുടെ വീടുകളിലും ആദായ നികുതി വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു.

നടന്‍ മോഹന്‍ലാലിന്‍റെ (Mohanlal) മൊഴിയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിരുന്നു. മലയാള സിനിമ നിർമാതാക്കളുടെ വീടുകളിലും ഓഫിസുകളിലും ഇൻകംടാക്‌സ്​ വിഭാഗം ​റെയ്​ഡ്​ നടത്തി. നിർമാതാക്കളായ ആന്‍റണി പെരുമ്പാവൂർ (Antony Perumbavoor), ആന്‍റോ ജോസഫ് (Anto Joseph)​, ലിസ്‌റ്റിൻ സ്‌റ്റീഫൻ (Listin stephen), നടനും നിർമാതാവുമായ പൃഥ്വിരാജ് സുകുമാരന്‍ (Prithviraj Sukumaran)​ എന്നിവരുടെ വീടുകളിലാണ്​ പരിശോധന നടന്നത്​.

ആന്‍റണി പെരുമ്പാവൂരിന്‍റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലുമാണ്​ അന്ന് റെയ്‌ഡ് നടന്നത്. വിവിധ ഡിജിറ്റൽ രേഖകളും, പണമിടപാട്​ രേഖകളും മറ്റും അന്ന് സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്‌തിരുന്നു. നേരത്തെ 2011ല്‍ മോഹന്‍ലാല്‍, മമ്മൂട്ടി (Mammootty) എന്നിവരുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇപ്പോള്‍ ഒരു പതിറ്റാണ്ടിന് ശേഷമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ സമാനമായ പരിശോധന വീണ്ടും വ്യാപകമാക്കിയിരിക്കുന്നത്.

More Read : YouTuber Thoppi | തെറിപ്പാട്ട് വിനയായി, യു ട്യൂബര്‍ 'തൊപ്പി' കസ്റ്റഡിയില്‍; പിടികൂടിയത് വീടിന്‍റെ വാതില്‍ തകര്‍ത്ത്

ലൈക്ക പ്രൊഡക്ഷന്‍സിലും പരിശോധന: എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ആണ് പൊന്നിയിന്‍ സെല്‍വന്‍ ഉള്‍പ്പടെയുള്ള ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സില്‍ നേരത്തെ മിന്നല്‍ പരിശോധന നടത്തിയത്. ചെന്നൈയിലെ ഓഫിസിലടക്കം 10 ഇടങ്ങളിലായിരുന്നു അന്ന് റെയ്‌ഡ് നടന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.