ETV Bharat / state

Homage To KG George : കെജി ജോര്‍ജിന് സാംസ്‌കാരിക കേരളത്തിന്‍റെ അന്ത്യാഞ്ജലി ; വിടവാങ്ങിയത് ഗുരുനാഥനെന്ന് കമല്‍ - സംവിധായകന്‍ കമല്‍

Cremation Of K G George : ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം രവിപുരം ശ്‌മശാനത്തിലാണ് സംസ്‌കാരം

k g george  k g george death  k g george cinema  director kamal  last homage to k g george  കെ ജി ജോര്‍ജ്  കെ ജി ജോര്‍ജ് സിനിമ  കെ ജി ജോര്‍ജ് മരണം  സംവിധായകന്‍ കമല്‍  സംവിധായകന്‍ കെ ജി ജോര്‍ജ്
Last Homage To K G George
author img

By ETV Bharat Kerala Team

Published : Sep 26, 2023, 4:15 PM IST

കെ ജി ജോര്‍ജിന് അന്തിമോപചാരം അര്‍പ്പിച്ച് സാംസ്‌കാരിക കേരളം

എറണാകുളം : അന്തരിച്ച പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ കെ ജി ജോർജിന് (K G George) അന്തിമോപചാരം (Last homage) അർപ്പിച്ച് സിനിമ-സാംസ്‌കാരിക ലോകം. രാവിലെ 11 മണി മുതലാണ് എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം തുടങ്ങിയത്. നടന്മാരായ കുഞ്ചാക്കോ ബോബൻ ,സിദ്ധിഖ്, ഹരിശ്രീ അശോകൻ, ഷൈൻ ടോം ചാക്കോ, രഞ്ജി പണിക്കർ സംവിധായകരായ സിബി മലയിൽ, കമൽ, ബി ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ ഉൾപ്പടെ സിനിമ രംഗത്തെ നിരവധി പ്രമുഖർ ടൗൺഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു (Homage To KG George).

ചലച്ചിത്രപ്രവർത്തകർക്ക് എല്ലാവർക്കും കെ ജി ജോർജ് ഗുരുനാഥനാണെന്ന് സംവിധായകൻ കമൽ അനുസ്‌മരിച്ചു. കെ ജി ജോർജ് ഉൾപ്പടെയുള്ളവരുടെ സിനിമകൾ കണ്ടാണ് താൻ സിനിമയിലേക്ക് വന്നത്. വ്യക്തിപരമായി തനിക്ക് ഏറെ അടുപ്പമുള്ള ആളായിരുന്നു. മാക്‌ടയുടെ(MACTA) ആദ്യത്തെ ചെയർമാനായിരുന്നു കെ ജി ജോർജ്. മാക്‌ടയിലേക്ക് താന്‍ സ്വാധീനിക്കപ്പെടാന്‍ കാരണമായത് ജോർജ് സാറിന്‍റെ സൗമ്യതയോടെയുള്ള പെരുമാറ്റമാണ്. സിനിമ ചെയ്യാതിരുന്ന കാലത്ത് പോലും നിരാശനാകാതെ, പുതിയ തലമുറയെ പ്രചോദിപ്പിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് സാധിക്കുന്ന സിനിമകളെല്ലാം ചെയ്‌തുകഴിഞ്ഞെന്നും, അതിനുമുകളിൽ ചെയ്യാൻ പറ്റുന്നവയുണ്ടെങ്കില്‍ മാത്രം എടുക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നതെന്നും കമൽ വ്യക്തമാക്കി. ഇരുപത്തിയഞ്ച് വർഷമായി സിനിമ രംഗത്തില്ലെങ്കിലും അദ്ദേഹത്തിന്‍റെ അസാന്നിധ്യം അനുഭവപ്പെട്ടിട്ടില്ല. അദ്ദേഹം ചെയ്‌ത സിനിമകൾ ഇന്നും നിറഞ്ഞുനിൽക്കുകയാണ്. അദ്ദേഹത്തിന്‍റെ സ്വാധീനം എന്നും മലയാള സിനിമയിലുണ്ടാകും. വ്യക്തിപരമായി ഇത്രയും നല്ല ഒരു മനുഷ്യനെ കണ്ടിട്ടില്ലെന്നും കമൽ പറഞ്ഞു.

കൊച്ചി മേയർ അനിൽകുമാർ, എം എൽ എമാരായ ടി ജെ വിനോദ്, കെ.ബാബു എന്നിവരും ടൗൺഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാറിനും വേണ്ടി എ ഡി എം ഷാജഹാൻ അന്തിമോപചാരം അർപ്പിച്ചു. സിനിമ-സാംസ്‌കാരിക പ്രവർത്തകരും പൊതുജനങ്ങളും അന്ത്യാഞ്ജലി അർപ്പിക്കുന്നത് തുടരുകയാണ്. ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം രവിപുരം ശ്‌മശാനത്തിലാണ് സംസ്‌കാരം.

വൈകിട്ട് ആറ് മണിക്ക് സിനിമ സംഘടനകളായ മാക്‌ടയും ഫെഫ്‌കയും സംയുക്തമായി അനുസ്‌മരണ സമ്മേളനവും സംഘടിപ്പിക്കും. കെ ജി ജോർജ് ഞായറാഴ്‌ച(24.09.2023) രാവിലെ പത്തേകാലോടെയാണ് കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ അന്തരിച്ചത്. ഭാര്യയും മകനും ഗോവയിലായതിനാൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് അഞ്ചുവർഷം മുമ്പാണ് അദ്ദേഹം വയോജന കേന്ദ്രത്തിലെത്തിയത്. കുറച്ച് നാളുകളായി വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. അൽഷിമേഴ്‌സ് രോഗത്തെ തുടർന്നുള്ള ആരോഗ്യകരമായ പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.

നാല് പതിറ്റാണ്ടിനിടെ മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ച പത്തൊമ്പത് സിനിമകളായിരുന്നു അദ്ദേഹം സംവിധാനം ചെയ്‌തത്. രാമു കാര്യാട്ടിന്‍റെ സഹായിയായി ആണ് അദ്ദേഹം സിനിമ രംഗത്തേക്ക് പ്രവേശിച്ചത്. കാലാതിവർത്തിയായ സിനിമകളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.

ക്രൈം തില്ലർ സിനിമകളും, ഹാസ്യ സിനിമകളും, സ്ത്രീപക്ഷ സിനിമകളും ഉൾപ്പടെ എല്ലാ മേഖലകളും അദ്ദേഹം തന്‍റെ സിനിമ ജീവിതം അടയാളപ്പെടുത്തിയിരുന്നു. മമ്മൂട്ടി പ്രേക്ഷക ശ്രദ്ധ നേടിയ നിരവധി നായകകഥാപാത്രങ്ങൾ അവതരിപ്പിച്ചത് കെ.ജി ജോർജിന്‍റെ സിനിമയിലൂടെയായിരുന്നു. അദ്ദേഹം ആദ്യം സ്വതന്ത്രമായി സംവിധാനം ചെയ്‌ത സ്വപ്‌നാടനം എന്ന സിനിമയ്ക്ക് തന്നെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

1982ൽ അദ്ദേഹം സംവിധാനം ചെയ്‌ത യവനിക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു. ആദാമിന്‍റെ വാരിയെല്ല്, ഇരകൾ, മണ്ണ്, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, ഉൾക്കടൽ ഇലവങ്കോട് ദേശം ഉൾപ്പടെയുള്ള സിനിമകൾ പ്രധാനപ്പെട്ടവയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.