എറണാകുളം: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്‍റെ വിവാദ തീരുമാനങ്ങൾ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അഡ്‌മിനിസ്‌ട്രേറ്ററുടെ ഉത്തരവുകൾ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ലക്ഷദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതവും സംസ്‌കാരവും തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമങ്ങൾ നടപ്പാക്കുന്നതെന്നും ജീവിതരീതി, ഉപജീവനമാർഗം എന്നിവ പരിഗണിക്കാതെ നടപ്പാക്കുന്ന നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. കെ.പി.സി.സി സെക്രട്ടറി നൗഷാദ് അലിയാണ് കോടതിയെ സമീപ്പിച്ചത്. വിവാദമായ ലക്ഷദ്വീപ് ടൗൺ പ്ലാനിംഗ് നിയമം പാസാക്കന്നതിന് മുൻപ് പബ്ലിക് ഹിയറിംഗിന് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹർജി കൂടി ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് സ്വാദിഖ് നൽകിയിട്ടുണ്ട്.
Also Read: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ തീരുമാനങ്ങളെ ന്യായീകരിച്ച് കലക്ടർ