ETV Bharat / state

High Court On HIV Patients Privacy : 'എച്ച്‌ഐവി ബാധിതരുടെ ധനസഹായ അപേക്ഷകളില്‍ സ്വകാര്യത ലംഘിക്കപ്പെടരുത്' : സര്‍ക്കാരിനോട് ഹൈക്കോടതി

Kerala High Court On HIV Patients Privacy Violation: സ്വകാര്യത, ഭരണഘടനാപരമായ അവകാശമാണെന്ന് ഓര്‍മ്മിപ്പിച്ച് കോടതി

High Court On HIV Patient Privacy  High Court  HIV  HIV Patient  Privacy  സ്വകാര്യത ലംഘിക്കപ്പെടരുത്  ധനസഹായത്തിനുള്ള അപേക്ഷ  എച്ച്ഐവി  ഹൈക്കോടതി  എച്ച്ഐവി ബാധിതരായവർ
High Court On HIV Patient Privacy
author img

By ETV Bharat Kerala Team

Published : Sep 15, 2023, 6:21 PM IST

എറണാകുളം : എച്ച്ഐവി (HIV) ബാധിതർക്കുള്ള സർക്കാർ ധനസഹായത്തിനുള്ള അപേക്ഷാ നടപടിക്രമങ്ങളിൽ സ്വകാര്യത (Privacy) ലംഘിക്കപ്പെടരുതെന്ന് ഹൈക്കോടതി (High Court). ധനസഹായം ലഭ്യമാക്കുന്നതിനുൾപ്പടെ പ്രോട്ടോകോള്‍ (Protocol) വേണമെന്നും കോടതി അറിയിച്ചു. ഇതുസംബന്ധിച്ച് നിലപാട് അറിയിക്കാൻ കോടതി സർക്കാരിന് നിർദേശവും നല്‍കിയിട്ടുണ്ട് (High Court On HIV Patients Privacy).

എച്ച്ഐവി ബാധിതരായവർക്ക് (HIV Patients) ധനസഹായവും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവ് നടപ്പാക്കുന്നതിൽ കൃത്യമായ പ്രോട്ടോകോൾ വേണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഇക്കാര്യത്തിൽ സർക്കാരിനോട് ഹൈക്കോടതി നിലപാട് തേടി. അപേക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായി സ്വകാര്യത ലംഘിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. സ്വകാര്യത, ഭരണഘടനാപരമായ അവകാശമാണെന്നും കോടതി നിരീക്ഷിച്ചു.

നിര്‍ദേശത്തിലേക്കെത്തുന്നത് ഇങ്ങനെ : മലപ്പുറം സ്വദേശിയായ എച്ച്ഐവി ബാധിതൻ നൽകിയ ഹർജിയിലാണ് കോടതി നടപടിയെത്തുന്നത്. ഹർജിക്കാരനടക്കമുള്ള എച്ച്ഐവി ബാധിതർ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളടക്കം ശ്രദ്ധയിൽപ്പെട്ടെന്ന് വ്യക്തമാക്കിയ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വിഷയത്തിൽ ഈ മാസം 29 നകം സർക്കാർ മറുപടി നൽകണമെന്നും നിർദേശിച്ചു.

എച്ച്ഐവി ബാധിതർ ധനസഹായത്തിനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുൾപ്പടെ ആനുകൂല്യം ലഭിക്കാനും കലക്‌ടർക്ക് അപേക്ഷ നൽകേണ്ടതുണ്ട്. നടപടി ക്രമങ്ങളുടെ ഭാഗമായി അപേക്ഷ സമർപ്പിക്കാനും മറ്റും അക്ഷയ കേന്ദ്രങ്ങളിൽ വ്യക്തിഗത വിവരങ്ങളും ചികിത്സാരേഖകളും കൈമാറേണ്ടി വരുന്നു. ഇത് സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.

തൊഴില്‍ വിവേചനം പാടില്ലെന്ന് കോടതി : അതിനിടെ ഹെപ്പറ്റൈറ്റിസ് ബി, എച്ച്ഐവി എന്നീ രോഗങ്ങൾ ബാധിച്ചവർക്ക് സൈനികേതര, സർക്കാർ ജോലികൾ നിഷേധിക്കാൻ പാടില്ലെന്നും മറ്റൊരു ഹർജിയിൽ ഹൈക്കോടതി ഉത്തരവിട്ടു. ഹെപ്പറ്റൈറ്റിസ് ബി പോലെയുള്ള രോഗം ബാധിച്ചവരോട് തൊഴിൽ നിഷേധിക്കുന്നത് വിവേചനപരമമാണെന്നും സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കോടതി വിലയിരുത്തി.

ഫാക്‌ടിൽ ജോലി ലഭിച്ച ഹർജിക്കാരന്, മെഡിക്കൽ പരിശോധന നടത്തിയപ്പോഴായിരുന്നു ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിച്ചത്. തുടർന്ന് ജോലി നിഷേധിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. രോഗം ബാധിച്ചുവെന്നത് കൊണ്ട് ജോലി നിഷേധിക്കാൻ പാടില്ലെന്നും പ്രസ്‌തുത ജോലി ചെയ്യാൻ ഹർജിക്കാരനാകുമോ എന്നാണ് പരിശോധിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഇതിനായി വീണ്ടും മെഡിക്കൽ പരിശോധന നടത്താനും വിഷയം പുനപ്പരിശോധിക്കാനും ഫാക്‌ടിന് നിർദേശം നൽകിയിട്ടുമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.