ETV Bharat / state

Brahmapuram | ബ്രഹ്മപുരം വിഷയം പരിഗണിക്കാൻ പ്രത്യേക ബഞ്ച് രൂപീകരിക്കാൻ ഹൈക്കോടതി, സർക്കാർ നിലപാട് രണ്ടാഴ്‌ചയ്ക്കു‌ള്ളിൽ അറിയിക്കണം

ബ്രഹ്മപുരം ഉൾപ്പടെയുള്ള മാലിന്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക ബഞ്ച് രൂപീകരിക്കാൻ ഹൈക്കോടതി

ബ്രഹ്മപുരം  ബ്രഹ്മപുരം മാലിന്യപ്ലാന്‍റ്  അറവുശാലയിലെ മാലിന്യം  ഹൈക്കോടതി  ബ്രഹ്മപുരം വിഷയം  brahmapuram  brahmapuram fire  brahmapuram waste plant  high court  High court on brahmapuram
Brahmapuram
author img

By

Published : Jul 7, 2023, 3:55 PM IST

എറണാകുളം : ബ്രഹ്മപുരം വിഷയം പരിഗണിക്കാൻ പ്രത്യേക ബഞ്ച് രൂപീകരിക്കാൻ ഹൈക്കോടതി തീരുമാനം. ചീഫ് ജസ്‌റ്റിസ് എസ് വി ഭാട്ടി അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് നിർദേശം നൽകിയത്. മാലിന്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട മറ്റ് കേസുകളും പ്രത്യേക ബഞ്ചാകും പരിഗണിക്കുക. ഇത് സംബന്ധിച്ച നടപടികൾക്കായി രജിസ്‌ട്രിക്ക് ചീഫ് ജസ്റ്റിസ് നിർദേശം നൽകിയിട്ടുണ്ട്.

ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിന്‍റെ നിലപാട് രണ്ടാഴ്‌ചയ്ക്കു‌ള്ളിൽ അറിയിക്കാനും കോടതി നിർദേശം നൽകി. അതേസമയം ബയോ സിഎൻജി പ്ലാന്‍റ് എങ്ങനെ സ്ഥാപിക്കുമെന്നത് രണ്ടാഴ്‌ചയ്ക്കു‌ള്ളിൽ അറിയിക്കാമെന്ന് തദ്ദേശ സെക്രട്ടറി കോടതിയിൽ വ്യക്തമാക്കി. കൂടാതെ പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന സംഭവത്തിൽ കോടതിയുടെ വിമർശനവുമുണ്ടായി.

ജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബഞ്ച് കൊച്ചിയിൽ അറവുശാലയിലെ മാലിന്യങ്ങൾ ജലാശയത്തിൽ തള്ളുന്നത് പ്രധാന പ്രശ്‌നമാണെന്നും ഓർമിപ്പിച്ചു. അറവുശാലകളിലെ മാലിന്യം എവിടെയാണ് സംസ്‌കരിക്കുന്നതെന്നതിന് കണക്കുണ്ടോ എന്നും കോടതി ചോദ്യമുയർത്തി. ഇക്കാര്യങ്ങളിലടക്കം കോർപറേഷൻ വിശദാംശങ്ങൾ സമർപ്പിക്കണം.

കേസ്, ഹൈക്കോടതി രണ്ടാഴ്‌ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റി. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ നിരന്തരം തീപിടുത്തമുണ്ടായതിനെ തുടർന്നായിരുന്നു വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്. ജൂൺ ഒന്ന് മുതൽ കോർപറേഷനിലെ ജൈവ മാലിന്യം ബ്രഹ്മപുരത്തേയ്‌ക്ക് എത്തിക്കുന്നത് നിർത്തിവച്ചിരുന്നു.

also read : Kochi Waste Management | കൊച്ചിയിലെ മാലിന്യ പ്രശ്‌നം; ജൈവ മാലിന്യം രണ്ട് മാസം കൂടി ബ്രഹ്മപുരത്ത് നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

ബ്രഹ്മപുരത്തെ മാലിന്യ പ്രശ്‌നം : മാലിന്യ നീക്കം പ്രതിസന്ധിയിലായതിനെ തുടർന്ന് രണ്ട് മാസം കൂടി 50 ടൺ അളവിൽ ജൈവ മാലിന്യം ബ്രഹ്മപുരത്തേയ്‌ക്ക് കൊണ്ടുപോകാൻ സർക്കാർ അനുമതി നൽകുകയായിരുന്നു. സ്വകാര്യ കമ്പനികളുടെ മാലിന്യ നീക്കം കാര്യക്ഷമമായി നടക്കാതെ വന്നതോടെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ഇതോടെ പ്രതിസന്ധി പരിഹരിക്കാൻ കോർപറേഷൻ സർക്കാരിനെ സമീപിച്ചു. ഈ സാഹചര്യമാണ് വീണ്ടും ബ്രഹ്മപുരത്തേയ്‌ക്കുള്ള മാലിന്യ നീക്കത്തിന് അനുമതി നൽകാൻ സർക്കാരിനെ നിർബന്ധിതരാക്കിയത്. ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്‍റ് സ്ഥാപിക്കാൻ ഏപ്രിലിൽ കൊച്ചി കോർപറേഷൻ ടെൻഡർ ക്ഷണിച്ചിരുന്നു.

also read : ബ്രഹ്മപുരത്ത് പുതിയ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്‍റ് ; ടെൻഡർ ക്ഷണിച്ച് കൊച്ചി കോർപ്പറേഷൻ

അണയാത്ത തീ : പ്രതിദിനം 150 ടൺ ജൈവ മാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്‍റ് നിർമിക്കണമെന്നതായിരുന്നു കോർപറേഷന്‍റെ ആവശ്യം. 48.56 കോടി രൂപയാണ് പ്ലാന്‍റ് നിർമാണത്തിനും അറ്റകുറ്റപ്പണിക്കുമായി കോർപറേഷൻ കണക്കാക്കിയത്. കഴിഞ്ഞ മാർച്ച് മാസത്തിൽ മാലിന്യ പ്ലാന്‍റിൽ ഉണ്ടായ തീപിടിത്തത്തിന് പിന്നാലെയാണ് ബ്രഹ്മപുരം കൂടുതൽ ചർച്ചയായത്. 13 ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് അന്ന് തീ പൂർണമായും അണയ്ക്കാ‌നായത്. ഈ സമയം കൊണ്ട് ലക്ഷക്കണക്കിന് പ്ലാസ്റ്റിക് മാലിന്യം കത്തുകയും അന്തരീക്ഷത്തിലേക്ക് വിഷപ്പുക പടരുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.