ETV Bharat / state

നിലമ്പൂർ മുണ്ടേരി ഉൾവനത്തിലെ ആദിവാസി ദുരിതം; ഇടപെട്ട് ഹൈക്കോടതി - distress of tribal colonies in Nilambur Munderi

കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിന്‍റെ പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ

Nilambur Munderi tribal issues  tribal issues  tribal colonies in Nilambur Munderi forest  Nilambur Munderi forest tribal colonies  tribal colonies  നിലമ്പൂർ മുണ്ടേരി ഉൾവനത്തിലെ ആദിവാസി ദുരിതം  ആദിവാസി ദുരിതത്തില്‍ ഇടപെട്ട് കോടതി  ആദിവാസി കോളനികളിലെ ദുരിതത്തിൽ ഹൈക്കോടതി ഇടപെടൽ  ഹൈക്കോടതി ഇടപെടൽ  ഹൈക്കോടതി ഇടക്കാല ഉത്തരവ്  പൊതുതാൽപര്യ ഹർജി  distress of tribal colonies in Nilambur Munderi  public interest petition
Nilambur Munderi tribal issues
author img

By

Published : Jul 31, 2023, 10:10 PM IST

എറണാകുളം: നിലമ്പൂർ മുണ്ടേരി ഉൾവനത്തിലെ ആദിവാസി കോളനികളിലെ ദുരിതത്തിൽ ഹൈക്കോടതി ഇടപെടൽ. ആദിവാസി കുടുംബങ്ങൾക്ക് അടിയന്തരമായി വെള്ളവും ഭക്ഷണവും വൈദ്യസഹായവും എത്തിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിന്‍റെ പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. 2019ലെ പ്രളയത്തിൽ തകർന്ന പാലം എന്തുകൊണ്ട് പുനർ നിർമിച്ചില്ല എന്നതില്‍ സർക്കാർ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. നിലമ്പൂരിലെ പ്രളയ ദുരിതരെ പുനരധിവസിപ്പിക്കാന്‍ പി. വി. അന്‍വര്‍ എം.എല്‍.എ റീബില്‍ഡ് നിലമ്പൂര്‍ പദ്ധതി പ്രഖ്യാപിച്ച് വന്‍തുക പിരിച്ചെടുത്തെങ്കിലും പ്രളയത്തില്‍ പാലവും വീടുകളും നഷ്‌ടപ്പെട്ട വനത്തിനുള്ളിലെ ആദിവാസി സമൂഹത്തിന് ഒരു സഹായവും നല്‍കിയില്ലെന്ന് ഹർജിയില്‍ കുറ്റപ്പെടുത്തുന്നു.

പ്രളയ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2500 കോടിയിലേറെ രൂപ എത്തിയിട്ടും ഇവര്‍ക്ക് വീടുകളുണ്ടാക്കി നല്‍കിയില്ല. ലോക ബാങ്ക് റീബില്‍ഡ് കേരളക്ക് 1776 കോടി നല്‍കിയിട്ടും അതിന്‍റെ ഗുണഫലം പ്രളയത്തിൽ വളരെ ഏറെ നഷ്‌ടങ്ങള്‍ സംഭവിച്ച നിലമ്പൂരിലെ ആദിവാസി സമൂഹത്തിന് ലഭിച്ചില്ല.

ഏഷ്യയിലെ അവശേഷിക്കുന്ന ഗുഹാമനുഷ്യരായ ചോലനായ്‌ക്കരും കാട്ടുനായ്‌ക്കരും അടക്കമുള്ള പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആദിവാസി സമൂഹമാണ് അധികൃതരുടെ സഹായമെത്താതെ വനത്തിനുള്ളില്‍ ദുരിത ജീവിതം നയിക്കുന്നതെന്നും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

ഗോത്രസാരഥിക്ക് വഴി തെറ്റുന്നു: കാലവർഷം കനക്കുമ്പോൾ ആദിവാസി കുടിലുകളില്‍ ആശങ്കയുടെ കൂടി നെടുവീർപ്പുകൾ. കോരിച്ചൊരിയുന്ന പേമാരിയില്‍ പട്ടിണി മാത്രമല്ല, കുട്ടികളുടെ പഠനവും മുടങ്ങുകയാണ്. പട്ടികവർഗ വിദ്യാർഥികളെ സ്‌കൂളിലെത്തിക്കാനുള്ള ഗോത്രസാരഥി പദ്ധതി കൂടി നിലച്ചതോടെ ഇടുക്കി ജില്ലയിലെ ആദിവാസി കുട്ടികളുടെ പഠനം പൂർണമായി മുടങ്ങുന്ന സ്ഥിതിയായി.

മഴയില്‍ റോഡുകൾ തകർന്നതോടെയാണ് സൗജന്യ പദ്ധതി പ്രകാരമുള്ള വാഹനങ്ങൾ ആദിവാസി മേഖലകളിലേക്കുള്ള യാത്ര അവസാനിപ്പിച്ചത്. ഇതോടെ ഈ കുട്ടികളുടെ പഠനം മുടങ്ങി. വിദൂര ആദിവാസി മേഖലകളിൽ നിന്ന് കുട്ടികളെ വാഹനത്തിൽ സ്‌കൂളുകളിൽ എത്തിക്കാൻ പട്ടികവർഗ വകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് ഗോത്ര സാരഥി.

മതിയായ യാത്ര സൗകര്യങ്ങളില്ലാത്തതിനാൽ പട്ടികവർഗ കുട്ടികൾക്ക് സ്‌കൂളിലെത്താൻ സാധിക്കാത്തതും കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനും ആയിരുന്നു വിദ്യാവാഹിനി പദ്ധതി ആവിഷ്‌കരിച്ചത്. പ​ദ്ധ​തി നടത്തി​പ്പ് ചു​മ​ത​ല സ്‌കൂളുകളിൽ രൂപവത്ക​രി​ക്കു​ന്ന മോ​ണി​റ്റ​റി​ങ് കമ്മി​റ്റി​ക്കാ​ണ്. പ​ട്ടി​ക വ​ർ​ഗ​ക്കാ​രാ​യ ഡ്രൈവർമാർ​ക്കും വാഹ​ന ഉ​ട​മ​ക​ൾ​ക്കും​ കൂ​ടി ജോലി​യും വ​രു​മാ​ന​വും ഉറപ്പാക്കുന്ന രീതിയിലായിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്നുമാണ് സർക്കാർ നിർദേശം.

ഈ വർഷം മുതലാണ് ഗോത്രസാരഥി എന്ന പേര് മാറ്റി 'വിദ്യവാഹിനി' എന്നാക്കി മാറ്റിയത്. ജീപ്പുകളും ഓട്ടോറിക്ഷകളും വാടകക്കെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ കാലവർഷം ശക്തമാകുന്നതോടെ ആദിവാസി കുടിലുകളിലേക്ക് വാഹനങ്ങൾ വരാതെയാകും. ഇടുക്കി അഞ്ചുരുളി ആദിവാസി മേഖലയിൽ നിന്ന് സ്‌കൂളിൽ എത്തണമെങ്കിൽ അഞ്ച് കിലോ മീറ്ററിലധികം യാത്ര ചെയ്യേണ്ടതുണ്ട്.

READ MORE: പേര് മാറ്റി വിദ്യവാഹിനിയാക്കി, മഴ വന്നതോടെ പഠനം മുടങ്ങി ആദിവാസി വിദ്യാർഥികൾ: 'ഗോത്രസാരഥിക്ക് വഴി തെറ്റുന്നു'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.