ETV Bharat / state

മിന്നല്‍ പണിമുടക്ക്; കെഎസ്‌ആർടിസി ജീവനക്കാരെ ശാസിച്ച് ഹൈക്കോടതി - ബസ് സർവീസുകൾ

ബസ് സർവീസുകൾ പുനഃക്രമീകരിച്ചതിൽ പ്രതിഷേധിച്ച് ജൂൺ 26നാണ് തിരുവനന്തപുരത്തെ നാല് ഡിപ്പോകളിലെ ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്. ആ ദിവസത്തെ വരുമാന നഷ്‌ടമായ 10 ലക്ഷത്തോളം രൂപ പണിമുടക്കിയ 111 ജീവനക്കാരിൽ നിന്ന് ഈടാക്കാൻ കെഎസ്‌ആര്‍ടിസി തീരുമാനിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് കോടതി കെഎസ്‌ആർടിസി ജീവനക്കാരെ ശാസിച്ചത്

KSRTC Strick  High Court criticizes KSRTC employees  High Court  KSRTC  കെഎസ്‌ആർടിസി  കെഎസ്‌ആർടിസി ജീവനക്കാരെ ശാസിച്ച് ഹൈക്കോടതി  മിന്നല്‍ പണിമുടക്ക്  ബസ് സർവീസുകൾ  ഹൈക്കോടതി
മിന്നല്‍ പണിമുടക്ക്; കെഎസ്‌ആർടിസി ജീവനക്കാരെ ശാസിച്ച് ഹൈക്കോടതി
author img

By

Published : Sep 29, 2022, 8:36 AM IST

എറണാകുളം: ബസ് സർവീസുകൾ പുനഃക്രമീകരിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ മിന്നൽ പണിമുടക്കിൽ കെഎസ്‌ആര്‍ടിസി യൂണിയനുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാരിൽ നിന്ന് കനത്ത പിഴ തന്നെ ഈടാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ അടുത്ത മാസം ആറിനകം കെഎസ്‌ആർടിസി നിലപാട് അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

ബസ് സർവീസുകൾ പുനഃക്രമീകരിച്ചതിൽ പ്രതിഷേധിച്ച് ജൂൺ 26നാണ് തിരുവനന്തപുരത്തെ നാല് ഡിപ്പോകളിലെ ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്. ആ ദിവസത്തെ വരുമാന നഷ്‌ടമായ 10 ലക്ഷത്തോളം രൂപ പണിമുടക്കിയ 111 ജീവനക്കാരിൽ നിന്ന് ഈടാക്കാൻ കെഎസ്‌ആര്‍ടിസി തീരുമാനിക്കുകയും ചെയിതിരുന്നു. ഇതിന് എതിരായ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബെഞ്ച് യൂണിയനുകളെ രൂക്ഷമായി വിമർശിച്ചത്.

മിന്നൽ പണിമുടക്കിനോട് ഒരു തരത്തിലുമുള്ള വിട്ടുവീഴ്‌ചയും വേണ്ടെന്നും കോടതി നിലപാട് സ്വീകരിച്ചു. മിന്നൽ പണിമുടക്ക് ദിവസത്തെ നഷ്‌ടം ആര് നികത്തും. ഇത്തരം പ്രവർത്തികൾ കാണിക്കുന്നവരിൽ നിന്ന് കനത്ത പിഴയാണ് ഈടാക്കേണ്ടത്.

കെഎസ്‌ആർടിസി നടത്തുന്നത് യൂണിയൻ ആണോ മാനേജ്മെന്‍റ് ആണോ എന്ന് ചോദിച്ച കോടതി യൂണിയനുകൾ ഭരണം നടത്തുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടു. എന്ത് സമര സംസ്‌കാരം ആണിതെന്നും കോടതി വിമർശിച്ചു.

രാവിലെ വരിക, എല്ലാ സർവീസും മുടക്കുക ഇതാണ് നടക്കുന്നത്. ജനങ്ങളെ ദുരിതത്തിൽ ആക്കിയുള്ള സമരം അനുവദിക്കാൻ ആകില്ല. യൂണിയൻ എന്താണോ തീരുമാനിക്കുന്നത് അത് മാത്രമാണ് കെഎസ്‌ആർടിസിയിൽ നടക്കുന്നതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ഹർജി കോടതി പിന്നീട് വീണ്ടും പരിഗണിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.