ETV Bharat / state

ആരോഗ്യമേഖലയിൽ അടിസ്ഥാന മാറ്റമാണ് ലക്ഷ്യം: മന്ത്രി കെ കെ ശൈലജ

author img

By

Published : Aug 5, 2019, 10:59 PM IST

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്‍റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു

ആരോഗ്യമേഖലയിൽ അടിസ്ഥാനപരമായ മാറ്റമാണ് സർക്കാർ ലക്ഷ്യം- മന്ത്രി കെ കെ ശൈലജ

എറണാകുളം: ആരോഗ്യരംഗത്ത് അടിസ്ഥാന മാറ്റം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികളും അവയുടെ ഘടനയനുസരിച്ച് നവീകരിക്കുന്ന പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി ആരോഗ്യമേഖലയിൽ മാത്രം പുതുതായി 5200 തസ്‌തികകളാണ് സർക്കാർ സൃഷ്‌ടിച്ചത്. കെട്ടിടങ്ങൾ വെറുതെ പണിയുന്നതിന് പകരം വ്യക്തമായ മാസ്റ്റർ പ്ലാനോട് കൂടിയ പദ്ധതികളാണ് ഓരോ ആശുപത്രികൾ കേന്ദ്രീകരിച്ചും സർക്കാർ നടപ്പാക്കുന്നതെന്നും എട്ട് ജില്ലാ ആശുപത്രികൾ കേന്ദ്രീകരിച്ച് കാത്ത് ലാബുകൾ ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ ജില്ലാ ആശുപത്രികളിലും സ്ട്രോക്ക് യൂണിറ്റുകൾ ആരംഭിക്കും. പകർച്ച വ്യാധികളും ജീവിത ശൈലി രോഗങ്ങളുമാണ് കേരളത്തിലെ ആരോഗ്യ സുരക്ഷക്ക് ഭീഷണിയായിട്ടുള്ളത്. ഇതിനെ തടയിടുന്നതിനുള്ള കർമ്മ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങില്‍ എൽദോ എബ്രഹാം എംഎൽഎ അധ്യക്ഷത വഹിച്ചു.

Intro:Body:ആരോഗ്യ മേഖലയിൽ അടിസ്ഥാന പരമായ മാറ്റമാണ് സർക്കാർ ലക്ഷ്യം: മന്ത്രി കെ.കെ.ഷൈലജ ടീച്ചർ

മുവാറ്റുപുഴ: ആരോഗ്യ രംഗത്ത് അടിസ്ഥാനപരമായ മാറ്റം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചർ പറഞ്ഞു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. പ്രാഥമീകാരോഗ്യ കേന്ദ്രങ്ങളും, കുടുംബാരോഗ്യ കേന്ദ്രങ്ങളും താലൂക്കാശുപത്രികളും അവയുടെ ഘടനയനുസരിച്ച് നവീകരിക്കുന്ന പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആരോഗ്യ മേഖലയിൽ മാത്രം പുതുതായി 5200 തസ്തികകളാണ് സർക്കാർ സൃഷ്ടിച്ചത്. കെട്ടിടങ്ങൾ വെറുതെ പണിയുന്നതിന് പകരം വ്യക്തമായ മാസ്റ്റർ പ്ലാനോട് കൂടിയ പദ്ധതികളാണ് ഓരോ ആസ്പത്രികൾ കേന്ദ്രീകരിച്ചും സർക്കാർ നടപ്പാക്കുന്നതെന്നത്. എട്ട് ജില്ലാ ആസ്പത്രികൾ കേന്ദ്രീകരിച്ച് കാത്ത് ലാബുകൾ ആരംഭിച്ചു. എല്ലാ ജില്ലാ ആസ്പത്രികളിലും സ്ട്രോക്ക് യൂണീറ്റുകൾ ആരംഭിക്കും. പകർച്ച വ്യാധികളും ജീവിത ശൈലി രോഗങ്ങളുമാണ് കേരളത്തിലെ ആരോഗ്യ സുരക്ഷക്ക് ഭീഷണിയായിട്ടുള്ളത്. ഇതിനെ തടയിടുന്നതിനുള്ള കർമ്മ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിച്ചു.

ബൈറ്റ് - കെ.കെ ഷൈലജ (അരോഗ്യ മന്ത്രി)Conclusion:etv bharath - muvattupuzha
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.