കൊച്ചി: സ്വർണ വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും കുറവ് രേഖപ്പെടുത്തി. ഒരു പവന്റെ വിലയിൽ 400 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു ഗ്രാമിന്റെ വില 4760 രൂപയും ഒരു പവന് 38080 രൂപയുമായി. തുടർച്ചയായ വർധനവിന് ശേഷം വ്യാഴാഴ്ചയായിരുന്നു ഗ്രാമിന് 160 രൂപ കുറഞ്ഞത്. വെള്ളിയാഴ്ച മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിലാണ് തിങ്കളാഴ്ച കുറവ് രേഖപ്പെടുത്തിയത്.
Also Read: രണ്ട് ദിവസത്തിന് ശേഷം സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 160 രൂപ കൂടി
യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിൽ സ്വർണ വിലയിൽ കുതിപ്പ് തുടരുകയായിരുന്നു. യുക്രൈനിൽ റഷ്യ യുദ്ധം തുടങ്ങിയ ദിവസം മുതൽ സ്വർണ വിപണിയിൽ വില ഉയർന്ന് കൊണ്ടിരിക്കുകയായിരുന്നു.
ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരെഞ്ഞെടുത്തോടെയാണ് വിലകുതിച്ച് ഉയർന്നത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 130 രൂപയുടെ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ വില വർധിക്കുകയും കുറയുകയും ചെയ്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.