എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില വീണ്ടും കുറയുന്നത്. സ്വര്‍ണം പവന് 600 രൂപ കുറഞ്ഞ് 37,160 രൂപയായി. ഗ്രാമിന് 4,645 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. സ്വര്‍ണവിലയില്‍ കഴിഞ്ഞ വാരം തുടര്‍ച്ചയായി കുറവ് രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ തിങ്കളാഴ്‌ച നേരിയ വര്‍ധനവ് രേഖപ്പെടുത്തിയ ശേഷം തുടര്‍ച്ചയായി രണ്ട് ദിവസം വില കുറഞ്ഞിരുന്നു. വ്യാഴ്‌ച വീണ്ടും വില ഉയര്‍ന്നതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ഡോളറിന്‍റെ മൂല്യം കുത്തനെ ഇടിഞ്ഞതോടെയാണ് സ്വര്‍ണവിലയിലും കുറവ് വന്നത്.
ഓഹരി വിപണിയിലുൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരഞ്ഞെടുക്കുകയും വില ഉയർന്ന് നിൽക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണിയിൽ വിലയുടെ കാര്യത്തിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.