ETV Bharat / state

Gang Rape Accused Anticipatory bail ലൈംഗിക ബന്ധം പരസ്‌പര സമ്മതത്തോടെ, തെളിവായി വാട്‌സ്‌ആപ്പ് ചാറ്റ്, കൂട്ടബലാത്സംഗ കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം - Gang Rape Accused Anticipatory bail

WhatsApp chat as proof in Gang Rape Case വാട്‌സ്‌ആപ്പ് ചാറ്റ് തെളിവായി എടുത്ത് കൂട്ടബലാത്സംഗ കേസിലെ പ്രതിയ്‌ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

gang rape Anticipatory bail  WhatsApp chat as proof  Gang Rape  മുൻകൂർ ജാമ്യം  കൂട്ടബലാത്സംഗ കേസിലെ പ്രതിയ്‌ക്ക് മുൻകൂർ ജാമ്യം  വാട്‌സ്‌ആപ്പ് ചാറ്റ് തെളിവ്  ലൈംഗിക ബന്ധം പരസ്‌പര സമ്മതത്തോടെ  ഹൈക്കോടതി  Anticipatory bail WhatsApp chat as proof  Gang Rape Accused Anticipatory bail  kerala highcourt
Gang Rape Accused Anticipatory bail
author img

By ETV Bharat Kerala Team

Published : Sep 6, 2023, 7:16 PM IST

Updated : Sep 6, 2023, 10:57 PM IST

എറണാകുളം : മദ്യം നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയ്‌ക്ക് മുൻകൂർ ജാമ്യം (Gang Rape Accused Anticipatory bail) അനുവദിച്ച് ഹൈക്കോടതി(Kerala High Court). പരാതിക്കാരിയും പ്രതിയും വാട്‌സ്‌ആപ്പിലൂടെ നടത്തിയ ചാറ്റാണ് നിർണായകമായത്. പരസ്‌പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് (Consensual sex) തെളിവായി വാട്‌സ്‌ആപ്പ് ചാറ്റ് (WhatsApp chat as proof) സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി പ്രതിയ്‌ക്ക് ജാമ്യം അനുവദിച്ചത്.

ലൈംഗിക ബന്ധത്തിന് ശേഷം പണം നൽകിയതും ചാറ്റിൽ വ്യക്തമായിരുന്നു. എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാൻ വൈകിയതും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിധി പറയും മുൻപ് കണക്കിലെടുത്തിരുന്നു. യുവതിയും പ്രതിയും തമ്മിലുള്ള സന്ദേശങ്ങൾ പരിശോധിച്ചത് വഴി പരസ്‌പര സമ്മതപ്രകാരമാണ് ലൈംഗിക ബന്ധം നടന്നതെന്നും ഇതിന് ശേഷം 5000 രൂപ യുവതിക്ക് കൈമാറിയതും വാട്‌സ്‌ആപ്പ് സന്ദേശങ്ങളിൽ നിന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു.

പ്രതിയോടൊപ്പം സുഹൃത്തും ഉണ്ടെന്ന് അറിഞ്ഞുതന്നെയാണ് യുവതി ഹോട്ടലിൽ എത്തിയതെന്നും ഇക്കാര്യം വാട്‌സ്‌ആപ്പ് സന്ദേശത്തിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്നും ഉത്തരവിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ വിട്ടയയ്‌ക്കാനും കോടതി ഉത്തരവിട്ടു.

മെഡിക്കൽ കോളജിലെ പീഡനത്തിൽ പ്രതിഷേധിക്കാൻ അതിജീവിത : അതേസമയം കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽ യുവതി പീഡനത്തിന് (Kozhikode Medical College ICU Rape Case) ഇരയായ കേസിൽ നീതി ലഭിക്കാൻ വൈകുന്നുവെന്നതിൽ പ്രതിഷേധം ശക്തമാകുകയാണ്. പരാതിയിൽ ഉടൻ നടപടി ഉണ്ടാകാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽ സമരം നടത്താനാണ് യുവതിയുടെ തീരുമാനം. പീഡനക്കേസിൽ മാതൃസംരക്ഷണ വിഭാഗത്തിലെ ഡോക്‌ടർക്ക് പരാതി നൽകിയിരുന്നെങ്കിലും താൻ നൽകിയ വിവരങ്ങളല്ല മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അതിജീവിത ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.

ഡോക്‌ടർക്കെതിരെ മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും യുവതി പരാതി നൽകിയിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിനോടും മൊഴി രേഖപ്പെടുത്തിയ ഡോക്‌ടറോടും പ്രിൻസിപ്പൽ വിശദീകരണം തേടുകയും തുടർ നടപടികൾക്കായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്കും വിവരം കൈമാറുകയും ചെയ്‌തിട്ടുണ്ട്. ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി അറ്റൻഡറായ ശശീന്ദ്രൻ പീഡനത്തിനിരയാക്കിയതാണ് കേസിനാസ്‌പദമായ സംഭവം.

Also read: Kozhikode Medical College ICU Harassment Case : നീതി വൈകുന്നു, മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിത പ്രത്യക്ഷ സമരത്തിലേക്ക്

Last Updated : Sep 6, 2023, 10:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.