ETV Bharat / state

സംസ്ഥാനത്തെ തിയറ്ററുകളില്‍ ബുധനാഴ്‌ച മുതൽ സിനിമ പ്രദർശനമെന്ന് കേരള ഫിലിം ചേംബർ

author img

By

Published : Jan 11, 2021, 10:40 PM IST

വിജയ് ചിത്രമായ മാസ്റ്ററോടെ പ്രദർശനം പുനരാരംഭിക്കുകയാണെന്ന് സിനിമാ സംഘടനകൾ സംയുക്തമായി കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചത്.

Kerala Film Chamber  Screening from Wednesday  ബുധനാഴ്‌ച മുതൽ സിനിമാ പ്രദർശനം  കേരള ഫിലിം ചേംബർ  വിജയ് ചിത്രമായ മാസ്റ്റർ
ബുധനാഴ്‌ച മുതൽ സിനിമാ പ്രദർശനം: കേരള ഫിലിം ചേംബർ

എറണാകുളം: സംസ്ഥാനത്ത് തിയറ്ററുകളിൽ ബുധനാഴ്‌ച മുതൽ സിനിമാ പ്രദർശനം ആരംഭിക്കുമെന്ന് കേരള ഫിലിം ചേംബർ. വിജയ് ചിത്രമായ മാസ്റ്ററാണ് ആദ്യ പ്രദർശനത്തിനെത്തുന്നത്. തങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ച മുഖ്യമന്ത്രിക്ക് നന്ദിയുണ്ടെന്നും ചേംബർ ഭാരവാഹികൾ വ്യക്തമാക്കി. വിതരണക്കാരുടെയും നിർമാതാക്കളുടെയും തിയേറ്റർ ഉടമകളുടെയും പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്നും സിനിമാ സംഘടനകളുടെ യോഗത്തിന് ശേഷം കേരള ഫിലിം ചേംബർ അറിയിച്ചു.

തിയറ്റർ തുറക്കാൻ സർക്കാർ അനുമതി ലഭിച്ചെങ്കിലും പ്രദർശനം എന്ന് തുടങ്ങാൻ കഴിയുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്‌ച രാവിലെ സിനിമ സംഘടനകളുടെ പ്രതിനിധികൾ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. ചർച്ചയിൽ സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ മുഖ്യമന്ത്രി അംഗീകരിച്ചതോടെ സിനിമാ പ്രദർശനം പതിമൂന്നാം തീയതി മുതൽ ആരംഭിക്കാമെന്ന തീരുമാനത്തിലെത്തിയിരുന്നു.

അതേസമയം തീയറ്റർ ഉടമകൾ വിതരണക്കാർക്കും, നിർമ്മാതാക്കൾക്കും നൽകാനുള്ള കുടിശികയുമായ ബന്ധപ്പെട്ട പ്രശ്‌നം അവശേഷിക്കുകയായിരുന്നു. ഈ വിഷയത്തിൽ തീരുമാനമാകാതെ സിനിമകൾ നൽകാനാവില്ലെന്ന നിലപാടിൽ നിർമ്മാതാക്കളും, വിതരണക്കാരും ഉറച്ച നിന്നതോടെ റിലീസ് എന്ന് തുടങ്ങുമെന്ന കാര്യത്തിൽ വീണ്ടും ആശയ കുഴപ്പം ഉടലെടുക്കുകയായിരുന്നു. എന്നാൽ കേരള ഫിലിം ചേംബറിന്‍റെ ആഭിമുഖ്യത്തിൽ സിനിമാ സംഘടനകളുടെ സംയുക്ത യോഗം ചേർന്നതോടെ തീയറ്റർ ഉടമകൾ നൽകാനുള്ള പണത്തിന്‍റെ കാര്യത്തിൽ ധാരണയിലെത്തുകയായിരുന്നു. ഇതോടെയാണ് 13ന് വിജയ് ചിത്രമായ മാസ്റ്ററോടെ പ്രദർശനം പുനരാരംഭിക്കുകയാണന്ന് സിനിമാ സംഘടനകൾ സംയുക്തമായി കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചത്.

മുഖ്യമന്ത്രിയോട് കേരളത്തിലെ സിനിമാ മേഖല ഒന്നടങ്കം നന്ദി പറയുന്നതായി കേരള ഫിലിം ചേംബർ പ്രസിഡന്‍റ് കെ.വിജയകുമാർ പറഞ്ഞു. തങ്ങളുന്നയിച്ച ആവശ്യങ്ങളെല്ലാം മുഖ്യമന്ത്രി അനുഭാവപൂർവ്വം പരിഗണിക്കുകയും, റെക്കോർഡ് വേഗത്തിൽ തീരുമാനമെടുക്കുകയും ചെയ്‌തായും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ഗുണകരമായ രീതിയിലാണ് സംഘടനകൾക്കിടയിൽ ധാരണയുണ്ടാക്കിയതെന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ് അസോസിയേഷൻ പ്രസിഡന്‍റ് സിയാദ് കോക്കർ പറഞ്ഞു. പകുതി കാണികളോടെ പ്രദർശനമെന്നത് എറെ റിസ്‌കുള്ള കാര്യമാണ്. മാസ്റ്ററിന് ശേഷവും തടസമില്ലാതെ സിനിമകളുടെ പ്രദർശനം നടക്കും. പതിനൊന്ന് ചിത്രങ്ങളാണ് സെൻസറിംഗ് കഴിഞ്ഞ് പ്രദർശനത്തിന് തയ്യാറായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിജയ് ചിത്രമായ മാസ്റ്റർ സിനിമയുടെ ആഘോഷത്തോടെയാണ് തീയറ്ററുകളിൽ പ്രദർശനം തുടങ്ങുന്നതെന്ന് ഫിയോക്ക് പ്രസിഡന്‍റ് നടൻ ദിലീപ് പറഞ്ഞു. എല്ലാവരും ഏറെ പ്രയാസത്തോടെയാണ് ഇത്രയും നാൾ പിന്നിട്ടത്. ഈ സാഹചര്യത്തിൽ എല്ലാ തീയ്യറ്ററുകളിലും മാസ്റ്റർ പ്രദർശിപ്പിക്കുമെന്നും ദിലീപ് അറിയിച്ചു. സിനിമാ രംഗത്ത് ഇന്നലെ എങ്ങനെയെന്നതല്ല ഇനിയങ്ങോട്ട് എല്ലാ സംഘടനകളും ഒരുമിച്ച് നിൽക്കുമെന്നും സംയുക്ത വാർത്താ സമ്മേളനത്തിൽ സിനിമ സംഘടന നേതാക്കൾ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.