ETV Bharat / state

എൻഐഎയ്ക്ക് മൊഴി നല്‍കാനെത്തിയ യുവാവിന്‍റെ പിതാവ് മരിച്ച നിലയില്‍, മൊഴി നല്‍കാനെത്തിയത് എലത്തൂർ ട്രെയിൻ തീവെയ്‌പ്പ് കേസിലെ സാക്ഷി - monis father dead kochi

എലത്തൂർ ട്രെയിൻ തീവെയ്‌പ്പ് കേസിലെ പ്രതി ഷാറുഖ് സെയ്‌ഫിയുടെ സുഹൃത്തും കേസിലെ സാക്ഷിയുമായ മോനസിന്‍റെ പിതാവിനെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി

എൻ ഐ എ  എലത്തൂർ ട്രെയിൻ തീവെയ്‌പ്പ്  കൊച്ചിയിൽ മരിച്ച നിലയിൽ  ഹോട്ടലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ  ഷാറൂഖ് സെയ്‌ഫി  മോനിസ്  Elathur train fire case  Elathur train fire case witness father dead  monis father dead kochi  nia
മരിച്ച നിലയിൽ
author img

By

Published : May 19, 2023, 1:26 PM IST

എറണാകുളം : എലത്തൂർ ട്രെയിൻ തീവെയ്‌പ്പ് കേസിലെ സാക്ഷിയുടെ പിതാവിനെ കൊച്ചിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡല്‍ഹി ഷഹിൻ ബാഗ് സ്വദേശി മുഹമ്മദ് ഷഫീഖിനെയാണ് ഹോട്ടലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്‍റെ മകൻ മോനസിനെ കൊച്ചിയിലെ എൻഐഎ ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്‌തിരുന്നു.

ഫോൺ രേഖകൾ ഉൾപ്പടെ പരിശോധിച്ച് വിശദമായ ചോദ്യം ചെയ്യലാണ് നടന്നത്. ഇന്ന് വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് മോനസിന് ഒപ്പം ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ പിതാവിനെ ഇവർ താമസിച്ച ലോഡ്‌ജിൽ രാവിലെ ആറുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മരണം ആത്മഹത്യയാണോ അതോ സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. എലത്തൂർ കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയുടെ സുഹൃത്താണ് മോനസ്. എലത്തൂർ കേസിൽ പ്രതിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചിരുന്നു.

ഷാറൂഖ് സെയ്‌ഫി റിമാൻഡിൽ : എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫി റിമാൻഡില്‍ കഴിയുകയാണ്. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ഈ മാസം 27 വരെ പ്രതിയെ റിമാന്‍ഡ് ചെയ്‌തിരുന്നു. കേസ് ഏറ്റെടുത്ത ശേഷം 11 ദിവസമാണ് എൻഐഎ ഷാറൂഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയതത്.

എന്നാൽ കേസ് ഏറ്റെടുത്ത് ഒരു മാസം പിന്നിടുമ്പോഴും കേസിൽ തീവ്രവാദ ബന്ധം ഉൾപ്പടെ തെളിയിക്കുന്നതിന് ആവശ്യമായ കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന. സംസ്ഥാന പൊലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കാത്ത സാഹചര്യത്തിൽ കൂടിയായിരുന്നു എൻഐഎ കേസ് അന്വേഷണം ഏറ്റെടുത്തത്. പ്രതിയുടെ ഡൽഹി ഷഹീൻ ബാഗിലെ വീട്ടിൽ കഴിഞ്ഞ ദിവസം എൻഐഎ പരിശോധന നടത്തുകയും ചെയ്‌തിരുന്നു.

കേസ് ഏറ്റെടുത്ത് എൻഐഎ : പ്രതി ഷാറൂഖ് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തണമെന്നും നേരത്തെ എൻഐഎ കോടതിയിൽ അറിയിച്ചിരുന്നു. കേസ് ഏറ്റെടുത്ത ശേഷം മെയ് രണ്ടിനായിരുന്നു എൻഐഎ പ്രതിയെ ഒരാഴ്‌ചത്തെ കസ്റ്റഡിയിൽ വാങ്ങിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡി അപേക്ഷ പരിഗണിച്ച് നാല് ദിവസം കൂടി കസ്റ്റഡിയിൽ വിടുകയായിരുന്നു.

പ്രതി വിപിഎൻ ഉപയോഗിച്ച് നടത്തിയ ഇൻ്റർനെറ്റ് സെർച്ചുകളിൽ ദുരൂഹതയുണ്ട്. ഷാറൂഖ് സെയ്‌ഫിയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ മിറർ കോപ്പികൾ പരിശോധിച്ചതിൽ നിന്ന് വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്കുകൾ ഉപയോഗിച്ചതായാണ് കണ്ടെത്തിയത്. ഷാറൂഖ് സെയ്‌ഫിയെ കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയും പ്രതി മിനറൽ വാട്ടര്‍ കുപ്പിയിൽ പെട്രോൾ വാങ്ങിയ ഷൊർണൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള പെട്രോൾ പമ്പിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്‌തിരുന്നു.

കുറ്റകൃത്യത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ ബന്ധം, ഭീകര സംഘടനകളുടെ സഹായം, ഇത്തരമൊരു കൃത്യത്തിന് കേരളം തെരഞ്ഞെടുത്തത് എന്തിന് തുടങ്ങിയ കാര്യങ്ങളിലും എൻ ഐ എ അന്വേഷണം നടത്തി വരികയാണ്. പ്രതിയുടെ വീട് ഉൾപ്പെടുന്ന ഡൽഹി ഷഹീൻ ബാഗ് കേന്ദ്രീകരിച്ചും വിപുലമായ അന്വേഷണമാണ് എൻഐഎ നടത്തിയത്. കേരള പൊലീസ് നടത്തിയ പന്ത്രണ്ട് ദിവസത്തെ അന്വേഷണത്തിൽ ലഭിച്ച കാര്യങ്ങൾ ഉൾപ്പടെ സൂക്ഷ്‌മമായി പരിശോധിച്ച് തന്നെയാണ് എൻഐഎ അന്വേഷണം മുന്നോട്ട് നീങ്ങുന്നത്.

ഷാറൂഖ് സെയ്‌ഫിക്ക് തീവ്രവാദ ബന്ധം : തീവ്രവാദ ബന്ധം സംശയിക്കുന്ന എലത്തൂർ കേസിൽ ഇത്തരം കേസുകൾ അന്വേഷിച്ച് പരിചയമുള്ള ഏജൻസി അന്വേഷിക്കുന്നതായിരിക്കും ഫ്രലപ്രദമാവുകയെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് എൻ ഐ എ കേസ് ഏറ്റെടുത്തത്. തുടർന്ന് സംഘം നടത്തിയ അന്വേഷണത്തിൽ ഷാറൂഖ് സെയ്‌ഫിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് സൂചനയെങ്കിലും അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നില്ല.

പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങൾ ഉൾപ്പടെ പരിഗണിച്ചാണ് ഈ കേസിൽ ഷാറൂഖിനെതിരെ യു എ പി എ ചുമത്തിയത്. കഴിഞ്ഞ ഏപ്രിൽ 18 നായിരുന്നു എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസ് എൻ ഐ എ ഏറ്റെടുത്തത്. അന്വേഷണ ചുമതലയുള്ള കൊച്ചി എൻഐഎ യൂണിറ്റ് പ്രത്യേക എൻഐഎ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചിരുന്നു.

രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ട കേസ് എൻഐഎ ഏറ്റെടുക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരുന്നു. തീവ്രവാദ സ്വഭാവമുള്ളതും ഡൽഹി, മഹാരാഷ്‌ട്ര, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ബന്ധങ്ങളുമുള്ള കേസിൽ കേരള പൊലീസിന്‍റെ അന്വേഷണത്തിന് പരിമിതികളുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

പിടിമുറുക്കി എൻഐഎ : കേസിൽ തുടക്കം മുതൽ തന്നെ പൊലീസ് അന്വേഷണത്തിന് സമാന്തരമായി എൻ ഐ എയും വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതേ തുടർന്ന് തീവ്രവാദ ബന്ധത്തിന്‍റെ സൂചനകൾ കിട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ടും എൻ ഐ എ നൽകിയിരുന്നു. ഡൽഹിയിൽ നിന്ന് കോഴിക്കോടെത്തി ഇത്രയും വലിയ ക്രൂരകൃത്യം ചെയ്യാൻ ഗൂഢാലോചനയും ബാഹ്യ സഹായവും ലഭിച്ചിരിക്കാമെന്ന് തന്നെയാണ് കേരള പൊലീസും സംശയിച്ചത്.

എന്നാൽ ഇതിന്‍റെ വിശദാംശങ്ങൾ കണ്ടെത്തി കൂട്ടുപ്രതികളിലേക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിൽ കൂടിയായിരുന്നു യുഎപിഎ വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതോടെയായിരുന്നു അധികം താമസിയാതെ ഈ കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്. എൻഐഎ കൊച്ചി യൂണിറ്റ് നടത്തുന്ന കേസിലെ വിചാരണയുമായി ബന്ധപ്പെട്ട തുടർ നടപടികൾ എൻഐഎ കോടതിയില്‍ പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.