ETV Bharat / state

ഖമറുദ്ദീനെതിരായ നിക്ഷേപ തട്ടിപ്പ് കേസ്‌ റദ്ദാക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

നടന്നത് വൻ തട്ടിപ്പാണെന്നും നിരവധി ആളുകളുടെ പണം നഷ്ടപ്പെട്ടതായും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ അറിയിച്ചു.

fashion gold fraud case  kamarudeen case follow up  എറണാകുളം  എം സി ഖമറുദ്ദീൻ എംഎൽഎ  ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്  ഖമറുദ്ദീനും തട്ടിപ്പിൽ തുല്യ പങ്കാളിത്തം  Kasaragod
ഖമറുദ്ദീനെതിരായ നിക്ഷേപ തട്ടിപ്പ് കേസ്‌ റദ്ദാക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
author img

By

Published : Oct 27, 2020, 1:45 PM IST

Updated : Oct 27, 2020, 4:50 PM IST

എറണാകുളം: എംസി ഖമറുദ്ദീൻ എംഎൽഎ പ്രതിയായ നിക്ഷേപ തട്ടിപ്പ് കേസിൽ സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. എംസി ഖമറുദ്ദീൻ എംഎൽഎക്കെതിരായ കേസ് റദ്ദാക്കാനാവില്ലന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. വഞ്ചന കേസ് റദ്ദാക്കിയാൽ അന്വേഷണം ആട്ടിമറിക്കപ്പെടുമെന്നും ജ്വല്ലറിയുടെ പേരിൽ വ്യാപക തട്ടിപ്പ് നടത്തിയതായും സർക്കാർ കോടതിയെ അറിയിച്ചു.

പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് സമാനമായ തട്ടിപ്പാണ് നടന്നതെന്നും ഒട്ടേറെ ആളുകളുടെ പണം നഷ്ടമായിട്ടുണ്ടെന്നും തട്ടിയെടുത്ത പണം എവിടേക്ക് പോയെന്ന് കണ്ടെത്തണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ജ്വല്ലറി ഡയറക്ടർ ആയ എംസി കമറുദ്ദീനിനും കേസിൽ തുല്യ പങ്കാളിത്തം ഉണ്ടെന്ന് സർക്കാർ വ്യക്തമാക്കി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിൽ ഇത് വരെ 84 കേസ് എടുത്തുവെന്നും സർക്കാർ അറിയിച്ചു. മറുപടി സമര്‍പ്പിക്കാന്‍ ഖമറുദ്ദീന്‍ സാവകാശം തേടിയതിനെ തുടര്‍ന്ന് കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Last Updated : Oct 27, 2020, 4:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.