എറണാകുളം: അഭിഭാഷക ചമഞ്ഞ് കോടതികളില്‍ ഹാജരായി തട്ടിപ്പ് നടത്തിയ സെസി സേവ്യര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതി ഉടന്‍ കീഴടങ്ങാനും തുടര്‍ന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. വ്യാജ അഭിഭാഷകയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സെസിക്കെതിരെ ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ഒളിവില്‍ പോയ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടര വര്‍ഷമായി ജില്ല കോടതിയില്‍ ഉള്‍പ്പെടെ കോടതി നടപടികളില്‍ പങ്കെടുക്കുകയും അഭിഭാഷക കമ്മിഷനായി പ്രവർത്തിച്ചിട്ടുണ്ടന്നും ബാർ അസോസിയേഷന്‍ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. കേരള ബാര്‍ കൗണ്‍സില്‍ എൻറോൾ ചെയ്തതായി അറിയിച്ച് ബാര്‍ അസോസിയേഷന്‍ അംഗത്വം നേടിയിരുന്നു. പരാതിയെ തുടർന്ന് അസോസിയേഷന്‍ നടത്തിയ പരിശോധനയില്‍ അഭിഭാഷകയായി എൻറോള്‍ ചെയ്‌തതിന്‍റെ രേഖകള്‍ സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
Also Read: കലാലയങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെ തീവ്രവാദത്തിലേക്ക് സ്വാധീനിക്കാൻ ശ്രമം: സിപിഎം