ETV Bharat / state

പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റു, മൂവാറ്റുപുഴയില്‍ 11കാരന് ദാരുണാന്ത്യം ; അപകടം ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ

Electric shock death Muvattupuzha : അതിഥി തൊഴിലാളികളുടെ മകനാണ്, മരിച്ച കുട്ടി. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരനും പരിക്ക്

eleven year old boy died by electrocution  electrocution death Ernakulam  Electric shock death Muvattupuzha  പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു  മൂവാറ്റുപുഴ ഷോക്കേറ്റ് മരണം  ആക്രി സാധനം ശേഖരിക്കുന്നതിനിടെ ഷോക്കേറ്റു  എറണാകുളത്ത് ഷോക്കേറ്റ് 11 കാരന്‍ മരിച്ചു  വൈദ്യുതാഘാതമേറ്റ് മരണം  കെഎസ്‌ഇബി
electrocution death Ernakulam
author img

By ETV Bharat Kerala Team

Published : Dec 1, 2023, 3:51 PM IST

Updated : Dec 1, 2023, 6:54 PM IST

എറണാകുളം : മൂവാറ്റുപുഴയിൽ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനൊന്ന് വയസുകാരന് ദാരുണാന്ത്യം (eleven year old boy died by electrocution Muvattupuzha). ഇതര സംസ്ഥാന തൊഴിലാളിയുടെ മകൻ റബീഉൽ ഹുസൈൻ(11) ആണ് മരിച്ചത്. കുട്ടിയും സഹോദരനും ചേർന്ന് ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെ, പൊട്ടിവീണ വൈദ്യുത കമ്പിയിൽ പിടിക്കുകയായിരുന്നു (electrocution death Ernakulam).

ഷോക്കേറ്റ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരനും പരിക്കേറ്റു. ഈ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നാട്ടുകാരെത്തി വിവരമറിയിച്ചതിനെ തുടർന്നാണ് കെഎസ്‌ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതബന്ധം വിച്ഛേദിച്ചത്.

മരണപ്പെട്ട കുട്ടിയുടെ മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി (Electric shock death Muvattupuzha). അതേസമയം പൊട്ടിവീണ ലൈനിലെ വൈദ്യുതി വിച്ഛേദിക്കുന്നതിൽ കെഎസ്‌ഇബി ഉദ്യോഗസ്ഥർക്ക് വീഴ്‌ച സംഭവിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്.

ഇക്കഴിഞ്ഞ നവംബര്‍ 19ന് ബെംഗളൂരു കഡുഗോഡിയില്‍ അമ്മയും മകളും ഷോക്കേറ്റ് മരിച്ചിരുന്നു. നടപ്പാതയില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നാണ് 23 കാരിയായ സൗന്ദര്യ ഇവരുടെ ഒമ്പത് മാസം പ്രായമുള്ള മകള്‍ എന്നിവര്‍ക്ക് ഷോക്കേറ്റത്. പുലര്‍ച്ചെ ആയതിനാല്‍ റോഡിലേക്ക് വീണ് കിടന്ന വൈദ്യുത കമ്പി കാണാതെ അതില്‍ ചവിട്ടിയതാകാം അപകടകാരണമെന്നാണ് കരുതുന്നത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയുണ്ടായി. ദീപാവലി ആഘോഷങ്ങള്‍ക്കായി സൗന്ദര്യയും ഭര്‍ത്താവ് സന്തോഷും ചെന്നൈയിലേക്ക് പോയിരുന്നു. തിരികെ ബെംഗളൂരുവില്‍ എത്തിയപ്പോഴാണ് അപകടം. വീട്ടിലേക്ക് നടക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ അബദ്ധത്തില്‍ ചവിട്ടുകയായിരുന്നു.

Also Read: റോഡില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു; യുവതിക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

ഷോക്കേറ്റ് തെറിച്ച് വീണ ഭാര്യയേയും മകളെയും രക്ഷിക്കാന്‍ സന്തോഷ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ സന്തോഷിനും വൈദ്യുതാഘാതമേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ചേതന്‍, ജൂനിയര്‍ എഞ്ചിനീയര്‍ രാജണ്ണ, സ്റ്റേഷന്‍ ഓപ്പറേറ്റര്‍ മഞ്ജുനാഥ് എന്നിവരെ കഡുഗോഡി പൊലീസ് ചോദ്യം ചെയ്‌തു. അശ്രദ്ധമൂലമുള്ള കൊലപാതകത്തിന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.

Last Updated : Dec 1, 2023, 6:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.