ETV Bharat / state

എറണാകുളം ഉപതെരഞ്ഞെടുപ്പ്: ഇന്ന് ചിഹ്നം അനുവദിക്കും

2019 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരെ വോട്ടർ പട്ടികയിൽ  ചേർക്കാന്‍ സെപ്റ്റംബർ 20 വരെ സ്വീകരിച്ച അപേക്ഷ പ്രകാരമാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

എറണാകുളം ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ക്ക് ഇന്ന് വൈകിട്ട് ചിഹ്നം അനുവദിക്കും
author img

By

Published : Oct 3, 2019, 11:41 AM IST

എറണാകുളം: എറണാകുളം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് ഇന്ന് വൈകിട്ട് ചിഹ്നം അനുവദിക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നു വൈകിട്ട് മൂന്ന് മണിക്ക് അവസാനിക്കും. നിലവിൽ 10 പേരാണ് സ്ഥാനാർഥി പട്ടികയിലുള്ളത്. അതേസമയം എറണാകുളം മണ്ഡലത്തിലെ പ്രശ്നബാധിത ബൂത്തുകൾ വിലയിരുത്തുന്നതിന് ഇന്ന് കലക്ടറുടെ ചേംബറിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരും.

ഒക്ടോബർ ഒന്നിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തിയിരുന്നു. എറണാകുളം നിയമസഭാ നിയോജക മണ്ഡലത്തില്‍ 1,53,837 വോട്ടര്‍മാരാണുള്ളത്. ഇവരിൽ 78,302 സ്ത്രീകളും 75,533 പുരുഷന്മാരും രണ്ട് ഭിന്നലിംഗക്കാരുമാണ്. 2019 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരെ വോട്ടർ പട്ടികയിൽ ചേർക്കാന്‍ സെപ്റ്റംബർ 20 വരെ സ്വീകരിച്ച അപേക്ഷ പ്രകാരമാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

Intro:

Body:എറണാകുളം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ഇന്ന് വൈകിട്ട് ചിഹ്നം അനുവദിക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നു വൈകിട്ട് മൂന്ന് മണിക്ക് അവസാനിക്കും. നിലവിൽ 10 പേരാണ് സ്ഥാനാർഥി പട്ടികയിലുള്ളത്. അതേസമയം എറണാകുളം മണ്ഡലത്തിലെ പ്രശ്നബാധിത ബൂത്തുകൾ വിലയിരുത്തുന്നതിന് ഇന്ന് കളക്ടറുടെ ചേംബറിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരും.

ഒക്ടോബർ ഒന്നിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തിയിരുന്നു. എറണാകുളം നിയമസഭാ നിയോജക മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം 1,53,837. ഇവരിൽ 78,302 സ്ത്രീകളും 75,533 പുരുഷന്മാരും രണ്ട് ഭിന്നലിംഗക്കാരുമാണുള്ളത്. 2019 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞ ഉൾപ്പെടെ വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് സെപ്റ്റംബർ 20 വരെ സ്വീകരിച്ച അപേക്ഷ പ്രകാരമാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

അതേസമയം പെരുമാറ്റച്ചട്ട ലംഘനം നിരീക്ഷിക്കുന്നതിനുള്ള സി വിജിൻ, സ്ഥാനാർഥികളുടെ പ്രചരണ പരസ്യങ്ങൾക്ക് അനുമതി നൽകുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള മീഡിയ സർട്ടിഫിക്കേഷൻ & മോണിറ്ററിങ് കമ്മിറ്റി തുടങ്ങിയ സെല്ലുകളുടെ പ്രവർത്തനം കളക്ടറേറ്റിൽ ആരംഭിച്ചിരുന്നു.

ETV Bharat
Kochi

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.