ETV Bharat / state

Elanthur Human Sacrifice Case ഇലന്തൂര്‍ ഇരട്ട നരബലിക്കേസ്; ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിട്ട് ഒരു വര്‍ഷം, ഇനിയും വിചാരണ തുടങ്ങാതെ കേസ് - ഇലന്തൂര്‍ ഇരട്ട നരബലി കേസ്

Elanthur Double Human Sacrifice Case: ഒരു വര്‍ഷം കഴിഞ്ഞിട്ടും വിചാരണ കാത്ത് ഇലന്തൂര്‍ ഇരട്ട നരബലി കേസ്. വിചാരണ വൈകുന്നത് പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കാത്തത് മൂലം. കേസില്‍ അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍ തുടരുന്നു.

Elanthur Human Sacrifice Case  ഇലന്തൂര്‍ ഇരട്ട നരബലിക്കേസ്  ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിട്ട് ഒരു വര്‍ഷം  ഇനിയും വിചാരണ തുടങ്ങാതെ കേസ്  Elanthur Human Sacrifice Case Marks One Year  Elanthur Human Sacrifice Case  ഇലന്തൂര്‍ ഇരട്ട നരബലിക്കേസ്  ഇലന്തൂര്‍ ഇരട്ട നരബലി കേസ്  നരബലി കേസ് ചുരുളഴിഞ്ഞത്
Elanthur Human Sacrifice Case Marks One Year
author img

By ETV Bharat Kerala Team

Published : Oct 11, 2023, 11:08 AM IST

എറണാകുളം: കേരളത്തെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരബലിക്കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാകുന്നു. പ്രമാദമായ കേസില്‍ ഇനിയും വിചാരണ തുടങ്ങിയിട്ടില്ലെന്നതാണ് വാസ്‌തവം. കേസില്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കാത്തതാണ് വിചാരണ വൈകാൻ കാരണം. കേരള പൊലീസിന്‍റെ അന്വേഷണ മികവില്‍ പ്രതികളെ പിടികൂടിയ ഈ കേസില്‍ ഉടനടി വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ആവശ്യം (Elanthur Human Sacrifice Case).

നരബലി കേസ് ചുരുളഴിഞ്ഞത്: കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്‌ത തമിഴ്‌നാട് സ്വദേശിയായ പത്മ തിരോധാന കേസിലാണ് കേരളത്തെ ഞെട്ടിച്ച നരബലി കേസിന്‍റെ ചുരുളഴിഞ്ഞത്. 2022 സെപ്റ്റംബര്‍ 26നാണ് കൊച്ചി നഗരത്തില്‍ ലോട്ടറി വില്‍പ്പനക്കാരിയായ പത്മത്തെ കാണാതായെന്ന് ചൂണ്ടിക്കാട്ടി സഹോദരി പളനിയമ്മ പൊലീസിൽ പരാതി നല്‍കിയത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് കൊച്ചി പൊലീസ് രഹസ്യമായി നടത്തിയ അന്വേഷണമാണ് അപസർപ്പക കഥകളെ വെല്ലുന്ന കൊടും ക്രൂരകൃത്യത്തിന്‍റെ വിവരങ്ങളിലേക്ക് അന്വേഷണ സംഘത്തെ നയിച്ചത് (Padma Missing Case).

കൊച്ചിയിൽ ഹോട്ടൽ തൊഴിലാളിയായ പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി പത്മയെ സ്വന്തം വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുന്ന ഏതാനും സെക്കന്‍റുകൾ മാത്രം ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിന് കച്ചിത്തുരുമ്പായത്. ഷാഫിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്‌തതോടെയാണ് പത്തനംതിട്ട ഇലന്തൂരിലെ തിരുമ്മൽ ചികിത്സകനായ ഭഗവൽ സിങ്ങിനും ഭാര്യ ലൈലയ്ക്കും വേണ്ടി പത്മയെ ബലി നൽകിയതാണെന്ന് മൊഴി നൽകിയത് (Padma And Rosli In Human Scarifies Case).

പണം വാഗ്‌ദാനം ചെയ്‌ത് ഇലന്തൂരിലെത്തിച്ച പത്മയെ ഷാഫി ഉൾപ്പടെ മൂന്ന് പ്രതികളും ചേർന്ന് കൊലപ്പെടുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്‌തു. അതി ക്രൂരമായി കൊലപ്പെടുത്തി പത്മയുടെ മൃതശരീരം 56 കഷണങ്ങളാക്കിയായിരുന്നു ഭഗവൽ സിങ്ങിന്‍റെ വീട്ടുപറമ്പിൽ കുഴിച്ചിട്ടത്. ഐശ്വര്യത്തിനും സാമ്പത്തിക അഭിവൃദ്ധിയ്ക്കുമായി നരബലി നടത്തിയെന്നായിരുന്നു പ്രതികളുടെ മൊഴി.

ഈ കേസിൽ പ്രതികളെ ചോദ്യം ചെയ്യവേയാണ് മറ്റൊരു നരബലിയുടെ സത്യം കൂടി പുറത്ത് വന്നത്. ഐശ്വര്യത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടി റോസ്‌ലിയെന്ന ഒരാളെ കൂടി നരബലി നടത്തിയെന്നും പ്രതികളെ വെളിപ്പെടുത്തി. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് റോസ്‌ലിയെ ഭഗവൽ സിങ്ങിന്‍റെ വീട്ടിലെത്തിച്ച ശേഷം ഒന്നാം പ്രതി ഷാഫി മറ്റ് രണ്ട് പ്രതികളുടെ സഹായത്തോടെ കെട്ടിയിട്ട് പീഡിപ്പിക്കുകയും ജീവനോടെ ശരീരത്തിൽ കത്തി കുത്തിക്കയറ്റി രക്തം ശേഖരിക്കുകയും അവയവങ്ങൾ വെട്ടിമാറ്റി കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്‌ണങ്ങളാക്കി ഇലന്തൂരിലെ വീട്ടുവളപ്പിൽ തന്നെ കുഴിച്ചിടുകയും ചെയ്‌തു. മൃതദേഹത്തിന്‍റെ ചില ഭാഗങ്ങൾ ഫ്രിഡ്‌ജിൽ സൂക്ഷിച്ചെന്നും കറിവച്ച് കഴിച്ചതായും പ്രതികൾ സമ്മതിച്ചിരുന്നു. സമ്പൽ സമൃദ്ധി ലഭിക്കാൻ സ്ത്രീകളെ ബലി നൽകണമെന്നായിരുന്നു ഷാഫി കൂട്ടുപ്രതികളെ വിശ്വസിപ്പിച്ചത്. എന്നാൽ ഒന്നാമത്തെ ബലി നൽകിയിട്ടും സമ്പൽ സമൃദ്ധി ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു രണ്ടാമത്തെ നരബലി ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയത്.

പത്മ വധക്കേസിൽ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും റോസ്‌ലിൻ കേസിൽ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലുമാണ് കുറ്റപത്രം സമർപ്പിച്ചത്. രണ്ട് കേസിലും മുഹമ്മദ് ഷാഫി ഒന്നാം പ്രതിയും ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവർ രണ്ടും മൂന്നും പ്രതികളുമാണ്. നിലവിൽ മൂവരും ഒരു വർഷമായി റിമാന്‍ഡിൽ കഴിയുകയാണ്.

അപൂർവമായ ക്രൂരകൃത്യമെന്ന് എഫ്‌ഐആര്‍: വിചാരണ കോടതി മുതൽ ഹൈക്കോടതി വരെ ഇവരുടെ ജാമ്യാപേക്ഷ തളളിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബര്‍ 11നായിരുന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് കേസ് രജിസ്റ്റർ ചെയ്‌ത് 90 ദിവസത്തിനുള്ളിൽ അന്വേഷണ സംഘം രണ്ട് കേസിലും കുറ്റപത്രം സമർപ്പിച്ചത്. അപൂർവങ്ങളിൽ അപൂർവമായ ക്രൂരകൃത്യമാണ് പ്രതികൾ നടത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്.

പ്രതികൾ നടത്തിയ നരബലിയുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തുവന്ന ക്രൂരതകൾ എല്ലാം കുറ്റപത്രത്തിലുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. മനുഷ്യക്കടത്ത്, പീഡനം, കൊലപാതകം, മൃതദേഹം വികൃതമാക്കൽ ഉൾപ്പടെയുള്ള ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. 3 പ്രതികൾക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് കൊച്ചി ഡിസിപി എസ് ശശിധരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

തൊണ്ടി മുതലുകളും മറ്റ് തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. മൃതദേഹാവശിഷ്‌ടങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം, കൊലപാതകത്തിന് ഉപയോഗിച്ച കത്തി, സ്ത്രീകളെ നരബലിക്കായി കൊണ്ടുപോയ വാഹനം എന്നിവയും പൊലീസ് കണ്ടെത്തിയിരുന്നു. ശാസ്ത്രീയമായ തെളിവുകളെല്ലാം പരമാവധി ശേഖരിച്ച് പഴുതടച്ചാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. എന്നാല്‍ വര്‍ഷം ഒന്ന് പിന്നിട്ടിട്ടും ക്രൂര മര്‍ദനത്തിനും കൊലപാതകത്തിനും ഇരയായവരോടുള്ള കടുത്ത അനീതിയാണ് വിചാരണ തുടങ്ങിയിട്ടില്ല എന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.