ETV Bharat / state

ലാത്തിച്ചാര്‍ജ് വിഷയത്തില്‍ സിറ്റിംഗ് വിളിച്ച് ജില്ലാ കലക്ടര്‍ - District collector

എംഎല്‍എ എല്‍ദോ എബ്രഹാം, സിപിഐ ജില്ലാ സെക്രട്ടറി പി.രാജു ഉൾപ്പടെയുളളവർ സിറ്റിംഗില്‍ പങ്കെടുത്തു.

ലാത്തിച്ചാര്‍ജ് വിഷയത്തില്‍ സിറ്റിംഗ് വിളിച്ച് ജില്ലാ കലക്ടര്‍
author img

By

Published : Jul 27, 2019, 5:14 AM IST

കൊച്ചി: പൊലീസ് ലാത്തിചാർജ് അന്വേഷണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്‍റെ ഭാഗമായി എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന്‍റെ നേതൃത്വത്തിൽ സിറ്റിംഗ് നടത്തി. എംഎല്‍എ എല്‍ദോ എബ്രഹാം, സിപിഐ ജില്ലാ സെക്രട്ടറി പി.രാജു ഉൾപ്പടെയുളളവർ പങ്കെടുത്തു. അതേസമയം അതിക്രമത്തിൽ പരിക്കേറ്റ സംസ്‌ഥാന സെക്രട്ടറിയേറ് അംഗമായ അഷലഫ് പാറക്കടവൻ അംബുലന്‍സിലാണ് സിറ്റിങ്ങിനെത്തിയത്.

ലാത്തിച്ചാര്‍ജ് വിഷയത്തില്‍ സിറ്റിംഗ് വിളിച്ച് ജില്ലാ കലക്ടര്‍

കഴിഞ്ഞ ദിവസമാണ് സിപിഐയുട നേതൃത്വത്തില്‍ എറണാകുളത്ത് നടന്ന മാര്‍ച്ചിനെതിരെ പൊലീസ് അക്രമം ഉണ്ടായത്. സംഭവത്തില്‍ കലക്ടര്‍ റിപ്പോര്‍ട്ട് തേടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിറ്റിംഗ് നടത്തിയത്. റിപ്പോർട്ട് തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് കലക്ടർ വ്യക്തമാക്കി.

കാര്യങ്ങളെല്ലാം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം പൂർണ്ണമായ പിന്തുയുണ്ടെന്നും കലക്ടർ റിപ്പോർട്ട് സമർപ്പിച്ച ഉടൻ നടപടിയുണ്ടാകുമെന്ന് കാനം ഉറപ്പ് നല്‍കിയതായും ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. എന്നാൽ എറണാകുളത്തെ സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് ലാത്തി ചാർജിനെ ന്യായീകരിച്ചിട്ടില്ലെന്നും ലാത്തിച്ചാർജിനെ കുറിച്ച് താൻ നടത്തിയ പ്രതികരണത്തിൽ അതൃപ്തി ഉള്ളവർ പോസ്റ്റര്‍ ഒട്ടിച്ചല്ല ജനറല്‍ ബോഡിയിലാണ് അഭിപ്രായം പറയേണ്ടതെന്നും കാനം രാജേന്ദ്രൻ കൊച്ചിയില്‍ പറഞ്ഞു. പൊലീസ് ലാത്തിചാർജുമായി ബന്ധപ്പെട്ട കാര്യങ്ങൾ കളക്ടറുടെ തെളിവെടുപ്പിൽ പറഞ്ഞിട്ടുണ്ടെന്നും ഉചിതമായ നടപടികൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും എൽദോ എബ്രഹാം പറഞ്ഞു.

Intro:Body:പൊലീസ് ലാത്തിചാർജ് അന്വേഷണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്‍റെ ഭാഗമായി എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിൽ സിറ്റിംഗ് നടത്തി.സിറ്റിംഗിൽ എൽദോ എബ്രഹാം എംഎൽഎ, എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു ഉൾപ്പടെയുളളവർ പങ്കെടുത്തു.അതേ സമയം പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ സംസ്‌ഥാന സെക്രട്ടറിയേറ് അംഗമായ അഷലഫ് പാറക്കടവൻ സിറ്റിംഗിനെത്തിയത് ആംബുലൻസിലാണ്.

Hold visuals

കഴിഞ്ഞ ദിവസം എറണാകുളത്ത് സി പി ഐ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിൽ പോലീസ് സി പി ഐ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ കളക്ടറോട് റിപ്പോർട്ട് തേടാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സിറ്റിംഗ് നടന്നത്. റിപ്പോർട്ട് തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് കളക്ടർ വ്യക്തമാക്കി.

ബൈറ്റ്

കാര്യങ്ങൾ എല്ലാം കൃത്യമായി കാനത്തിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും, സംസ്ഥാന നേതൃത്വം പൂർണ്ണമായ പിന്തുണ നൽകിയതായും കലക്ടർ റിപ്പോർട്ട് സമർപ്പിച്ച ഉടൻ നടപടിയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി ഉറപ്പ് നൽകിയതായും സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.

ബൈറ്റ്

എന്നാൽ എറണാകുളത്തെ സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് ലാത്തി ചാർജിനെ ന്യായീകരിച്ചിട്ടില്ലെന്നും ലാത്തിച്ചാർജിനെ കുറിച്ച് താൻ നടത്തിയ പ്രതികരണത്തിൽ അതൃപ്തി ഉള്ളവർ പോസ്റ്റര്‍ ഒട്ടിച്ചല്ല ജനറല്‍ ബോഡിയിലാണ് അഭിപ്രായം പറയേണ്ടതെന്നും കാനം രാജേന്ദ്രൻ കൊച്ചിയില്‍ പറഞ്ഞു.

ബൈറ്റ്

പൊലീസ് ലാത്തിചാർജുമായി ബന്ധപ്പെട്ട കാര്യങ്ങൾ കളക്ടറുടെ തെളിവെടുപ്പിൽ പറഞ്ഞിട്ടുണ്ടെന്നും ഉചിതമായ നടപടികൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും എൽദോ എബ്രഹാം പറഞ്ഞു.

ETV Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.