ETV Bharat / state

നിദ ഫാത്തിമയുടെ മരണം : അസോസിയേഷന്‍ സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം - നിദ ഫാത്തിമയുടെ മരണത്തില്‍ ഹൈക്കോടതി

ദേശീയ സബ്‌ ജൂനിയര്‍ സൈക്കിള്‍ പോളോയില്‍ പങ്കെടുക്കാന്‍ നാഗ്‌പൂരില്‍ എത്തിയ നിദ ഫാത്തിമ ഡിസംബര്‍ 22ന് രാവിലെയാണ് മരിച്ചത്. വിഷയത്തിലാണ് ഹൈക്കോടതി ഇടപെടല്‍

Cycle polo player death  Cycle polo player death Kerala HC summons  Kerala HC summons sport bodies officials  നിദ ഫാത്തിമയുടെ മരണം
നിദ ഫാത്തിമയുടെ മരണം
author img

By

Published : Dec 23, 2022, 7:25 PM IST

എറണാകുളം : സൈക്കിൾ പോളോ താരം നിദ ഫാത്തിമ (10) നാഗ്‌പൂരില്‍ മരിച്ച സംഭവത്തില്‍ ദേശീയ - സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറിമാരോട് നേരിട്ടെത്താന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. കോടതിയലക്ഷ്യ ഹർജിയില്‍ ഓൾ ഇന്ത്യ സൈക്കിൾ പോളോ ഫെഡറേഷന്‍, സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരള എന്നിവയുടെ ഭാരവാഹികളോട് നേരിട്ടെത്താനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ALSO READ| മലയാളി സൈക്കിള്‍ പോളോ താരം ഫാത്തിമ നിദ നാഗ്‌പുരില്‍ കുഴഞ്ഞുവീണ് മരിച്ചു

2023 ജനുവരി 12നാണ് വിഷയത്തില്‍ കോടതി അടുത്ത വാദം കേൾക്കുക. മത്സരത്തിനായി എത്തിയ കുട്ടികൾക്ക് വെള്ളവും ഭക്ഷണവും നൽകിയില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. നിദ ഫാത്തിമയുടെ മരണം മനപ്പൂര്‍വം ഉണ്ടാക്കിയ നരഹത്യയെന്നാണ് കേരളത്തിലെ സൈക്കിൾ പോളോ അസോസിയേഷന്‍റെ ഹർജിയിലെ വാദം. ഓൾ ഇന്ത്യ സൈക്കിൾ പോളോ ഫെഡറേഷനും കേരളത്തിലെ സമാന്തര സംഘടനയുമാണ് ഉത്തരവാദികളെന്നും ഹർജിയിൽ പറയുന്നു.

അഖിലേന്ത്യാ ഫെഡറേഷൻ ആവശ്യപ്പെട്ടതനുസരിച്ച് ഭക്ഷണസൗകര്യങ്ങൾക്കും മറ്റുമായി അരലക്ഷം രൂപ നേരത്തെ നൽകിയിരുന്നു. എന്നാൽ കേരളത്തിലെ സമാന്തര സംഘടനയ്ക്കാണ് അഖിലേന്ത്യ ഫെഡറേഷൻ പരിഗണന നൽകിയതെന്നും ഹർജിക്കാർ വാദമുന്നയിച്ചു.

സംശയം പ്രകടിപ്പിച്ച് കുടുംബം : നിദ ഫാത്തിമയുടെ മരണത്തില്‍ ചികിത്സാ പിഴവ് അടക്കം കുടുംബം നിരവധി സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും കേന്ദ്രത്തിനോട് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് സംസ്ഥാന - ദേശീയ അസോസിയേഷന്‍ സെക്രട്ടറിമാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം.

ആലപ്പുഴ അമ്പലപ്പുഴ കക്കഴം സ്വദേശിനിയാണ് നിദ ഫാത്തിമ. ദേശീയ സബ്‌ ജൂനിയര്‍ സൈക്കിള്‍ പോളോയില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 20നാണ് നിദ ഉള്‍പ്പെടെയുള്ള സംഘം നാഗ്‌പൂരിലെത്തിയത്. ബുധനാഴ്‌ച (ഡിസംബര്‍ 21) രാത്രി ഛര്‍ദിച്ച് കുഴഞ്ഞുവീണ കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്‌ച രാവിലെ മരണം സംഭവിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.