ETV Bharat / state

സ്വർണക്കടത്ത് കേസ് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു - gold smuggling latest news

മുഹമ്മദ് ഷാഫി, സന്ദീപ്, മുഹമ്മദ് അലി എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്

സ്വർണക്കടത്ത്
സ്വർണക്കടത്ത്
author img

By

Published : Sep 15, 2020, 10:21 AM IST

Updated : Sep 15, 2020, 12:03 PM IST

കൊച്ചി: സ്വർണക്കടത്ത് കേസിൽ ഡിജിറ്റൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന എൻഐഎയുടെ അപേക്ഷ കോടതി അംഗീകരിച്ചു. മുഹമ്മദ് ഷാഫി, സന്ദീപ്, മുഹമ്മദ് അലി എന്നിവരെയാണ് വെള്ളിയാഴ്‌ച വരെ കസ്റ്റഡിയിൽ വിട്ടത്. സ്വപ്‌ന സുരേഷിന്‍റെ കാര്യത്തിൽ മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തീരുമാനമെടുക്കും.

സ്വർണക്കടത്ത് കേസ് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

സ്വപ്‌ന സുരേഷ് ഉൾപ്പടെ അഞ്ച് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻഐഎയുടെ ആവശ്യം. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളിൽ നിന്ന് കൂടുതൽ കാര്യങ്ങളറിയേണ്ടതിനാൽ അഞ്ച് ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നാണ് എൻ.ഐ.എ ആവശ്യപ്പെട്ടത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം അന്വേഷണ സംഘത്തിന് ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ഈ സാഹചര്യത്തിലാണ് പ്രതികളുടെ കസ്റ്റഡിക്കായി അപേക്ഷ സമർപ്പിച്ചത്.

Last Updated : Sep 15, 2020, 12:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.