എറണാകുളം: മരട് ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഫ്ലാറ്റ് ഉടമകൾക്ക് ക്രൈംബ്രാഞ്ചിന്‍റെ നോട്ടീസ്. ആല്‍ഫാ വെഞ്ചേഴ്‌സ് ഫ്ലാറ്റ് ഉടമകൾ നാളെയും ഹോളി ഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ് എന്നീ കെട്ടിട നിര്‍മാതാക്കൾ വരുംദിവസങ്ങളിലുമാണ് ഹാജരാകേണ്ടത്. അതേസമയം മുൻകൂർ ജാമ്യം തേടി ആല്‍ഫാ വെഞ്ചേഴ്സ് ഉടമ പോള്‍ രാജ് ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ സർക്കാർ നിർദേശം ലഭിച്ചാലുടന്‍ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് കമ്പനികൾക്ക് കൈമാറും എന്ന് സബ് കലക്ടർ സ്നേഹിൽ കുമാർ പറഞ്ഞു.
നേരെത്തെ ഉടമസ്ഥാവകാശ രേഖ ഹാജരാക്കാത്ത ഫ്ലാറ്റ് ഉടമകൾക്ക് രേഖകൾ ഹാജരാകുന്നതിനായി ഒരാഴ്ചത്തെ സമയം നീട്ടി നൽകിയിരുന്നു. ഇതുവരെ 241പേരാണ് നഗരസഭയ്ക് രേഖകൾ കൈമാറിയത്. സ്ഥലത്തിനും കെട്ടിടത്തിനുമായി ഫ്ലാറ്റ് നിർമാതാക്കൾക്ക് നൽകിയ യഥാർഥ തുക ഉൾകൊള്ളിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനും സമിതി ഫ്ലാറ്റ് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.