ETV Bharat / state

കൊവിഡ്‌ 19 വ്യാപനം തടയാൻ ബോധവൽക്കരണവുമായി ഫെഫ്‌ക

ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ്‌ അസോസിയേഷനുമായി ചേർന്ന് നിർമ്മിക്കുന്ന 9 ലഘു ചിത്രങ്ങളിലൂടെയാണ്‌ ബോധവത്‌കരണം. ടെലിവിഷൻ ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ചിത്രങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രേക്ഷകരിലെത്തും.

FEFKA  latest COVID 19  കൊവിഡ്‌ 19 വ്യാപനം തടയാൻ ബോധവൽക്കരണവുമായി ഫെഫ്‌ക
കൊവിഡ്‌ 19 വ്യാപനം തടയാൻ ബോധവൽക്കരണവുമായി ഫെഫ്‌ക
author img

By

Published : Mar 21, 2020, 8:58 AM IST

എറണാകുളം: കൊവിഡ്‌ 19 വ്യാപനം തടയാൻ ബോധവൽക്കരണവുമായി ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക. ബോധവൽക്കരണ ചിത്രങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ഡയറക്ടേഴ്‌സ് യൂണിയൻ പ്രസിഡന്‍റ്‌ രഞ്ജി പണിക്കർ നിർവ്വഹിച്ചു. ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ്‌ അസോസിയേഷനുമായി ചേർന്ന് നിർമ്മിക്കുന്ന 9 ലഘു ചിത്രങ്ങളിൽ മമ്മൂട്ടി , മഞ്ജു വാര്യർ , ഫഹദ് ഫാസിൽ , മംമ്ത മോഹൻദാസ് , കുഞ്ചൻ , അന്ന രാജൻ , ജോണി ആന്‍റണി , മുത്തുമണി തുടങ്ങിയ താരങ്ങൾ പങ്കെടുക്കുമെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. സാങ്കേതിക കലാകാരന്മാരും താരങ്ങളും പ്രതിഫലം വാങ്ങാതെയാണ്‌ ചിത്രങ്ങളുമായി സഹകരിക്കുന്നത്.

ചലച്ചിത്ര പ്രവർത്തകരായ സോഹൻ സീനുലാൽ , ലിയോ തദേവൂസ് , അരുൺ ഗോപി , സിദ്ധാർഥ് ശിവ , മുത്തുമണി , ശ്രീജ , ബൈജുരാജ് ചേകവർ , ജോസഫ് നെല്ലിക്കൻ എന്നിവരും പരസ്യചിത്ര സംഘടനയെ പ്രതിനിധീകരിച്ച് സിജോയ് വർഗ്ഗീസ് , എ കെ വിനോദ് , കുമാർ നീലകണ്ഠൻ , അപ്പുണ്ണി , ഷെൽട്ടൻ , പ്രവീൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഛായാഗ്രഹണം മഹേഷ് രാജ് , സുധീർ സുരേന്ദ്രൻ , മുകേഷ് മുരളീധരൻ എന്നിവരും സംഗീതം രാഹുൽ രാജും നിർവഹിക്കും. ടെലിവിഷൻ ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ചിത്രങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രേക്ഷകരിലെത്തും.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.